കൊല്ലം :ട്രാവൻകൂർമെഡിസിറ്റി ആശുപത്രിയിലെ നഴ്‌സിങ് വിദ്യാർഥികൾക്ക് ഭഷ്യ വിഷബാധയേറ്റ സംഭവത്തില്‍ പ്രതിഷേധം. മെയ് 31-ാം തിയതി ഹോസ്റ്റലിലെ ക്യാന്‍റീനില്‍ നിന്നും ഭക്ഷണം കഴിച്ച മൂന്ന് പേര്‍ക്കും പിറ്റേ ദിവസം 12 പേര്‍ക്കുമാണ് വിഷബാധയേറ്റത്. സംഭവത്തില്‍ അധികൃതര്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍ ഇപ്പോഴും സമരം തുടരുകയാണ്.
ഹോസ്റ്റല്‍ ക്യാന്‍റീനില്‍ ഭക്ഷ്യവിഷബാധ : 15 പേര്‍ ചികിത്സയില്‍, പ്രതിഷേധവുമായി നഴ്‌സിങ് വിദ്യാര്‍ഥികള്‍ - food poison in travancore nursing hostel kollam
ഭക്ഷ്യ വിഷബാധയുണ്ടായ സംഭവത്തില്‍ സമരം പിൻവലിക്കാൻ മാനേജ്മെൻ്റ് ഭീഷണിപ്പെടുത്തുന്നതായി വിദ്യാര്‍ഥികള്‍
സമരം പിൻവലിക്കാൻ മനേജ്മെൻ്റ് ഭീഷണി ഉയര്‍ത്തുന്നതായി ആരോപണമുണ്ട്. ഹോസ്റ്റലില്‍ വിതരണം ചെയ്യുന്ന ഭക്ഷണം നിലവാരമില്ലാത്തതാണെന്നും ഇതുമൂലം പല തവണ വിദ്യാർഥികൾക്ക് ഭക്ഷ്യ വിഷബാധയേറ്റതായും പരാതിയുണ്ട്. പരിഹാര നടപടികള്‍ സ്വീകരിക്കാത്തതാണ് ക്യാമ്പസിന് മുന്‍പില്‍ സമരം ആരംഭിക്കാന്‍ കാരണമെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.
അതേസമയം, വിദ്യാർഥികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ക്യാന്‍റീന്‍ അടച്ച് പൂട്ടിയതായും ഹോസ്റ്റലിന് ഒരാഴ്‌ച അവധി നൽകിയതായും ആശുപത്രി മാനേജ്മെൻ്റ് അറിയിച്ചു. എന്നാൽ, ഹോസ്റ്റൽ അടച്ചിട്ടുള്ള പരിഹാരം അംഗീകരിക്കാൻ വിദ്യാർഥികള്‍ തയ്യാറായിട്ടില്ല. സമരം തുടരുന്ന സാഹചര്യത്തിൽ വിദ്യാർഥി പ്രതിനിധികളുമായി വീണ്ടും ചർച്ച നടത്താൻ തയ്യാറാണെന്ന് മാനേജ്മെൻ്റ് വ്യക്തമാക്കി.