ചെമ്മീൻ കഴിച്ച് നിരവധിപേര്‍ക്ക് ഭക്ഷ്യവിഷ ബാധ - ചെമ്മീൻ
ശരീരം മുഴുവന്‍ ചൊറിച്ചിലും തലവേദനയും അനുഭവപ്പെടുകയായിരുന്നു.
കൊല്ലം: ചെമ്മീൻ കഴിച്ച് ഒരു കുടുംബത്തിലെ നാലുപേരടക്കം നിരവധി പേർക്ക് ഭക്ഷ്യവിഷ ബാധ. കഴിഞ്ഞ ദിവസം കുളത്തൂപ്പുഴ സാം നഗര്‍, നെല്ലിമൂട് പ്രദേശങ്ങളില്‍ വിൽപ്പന നടത്തിയ ചെമ്മീൻ കഴിച്ചവർക്കാണ് ആരോഗ്യ പ്രശ്നങ്ങളുണ്ടായത്. ചിലർക്ക് ശരീരം മുഴുവന്‍ ചൊറിച്ചിലും തലവേദനയും അനുഭവപ്പെടുകയായിരുന്നു. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടവരെ കുളത്തൂപ്പുഴയിലെയും അഞ്ചലിലെയും സ്വകാര്യ ആശുപത്രികളിൽ എത്തിച്ചു. ഭക്ഷ്യവിഷബാധയേറ്റ കുട്ടിയുടെ മുഖം നീര് മൂടിയ നിലയിലാണ്. കുട്ടിയുടെ രക്ത പരിശോധനക്ക് ശേഷം മത്സ്യത്തില്‍ നിന്നുണ്ടായ വിഷബാധയാണെന്ന് ആശുപത്രി അധികൃതർ സ്ഥിരീകരിക്കുകയായിരുന്നു.