കൊല്ലം: ജില്ലയില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. പത്തനാപുരം താലൂക്കിലെ എല്‍. പി. എസ്. നടുക്കുന്ന്, എച്ച്. ബി. എം. നെടുമ്പറമ്പ്, യു. പി. എസ്. ഏറത്ത് വടക്ക് ചെളിക്കുഴി എന്നീ സ്‌കൂളുകളിലാണ് ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നത്.
ഡെപ്യൂട്ടി തഹസില്‍ദാര്‍മാരുടെ നേതൃത്വത്തില്‍ എല്ലാ താലൂക്കുകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകൾ തുറന്നിട്ടുണ്ട്. രണ്ട് ക്ലര്‍ക്കിനെയും ഒരു ഡ്രൈവറേയുമാണ് ഓരോ സ്ഥലത്തും ഡ്യൂട്ടിക്ക് നിയോഗിച്ചിരിക്കുന്നത്. മണ്ണിടിച്ചില്‍ സാധ്യതാ മേഖലകളില്‍ ആവശ്യമായ മുന്‍കരുതല്‍ നടപടികൾ സ്വീകരിക്കാന്‍ തഹസില്‍ദാര്‍മാര്‍ക്ക് ജില്ലാ ദുരന്ത നിവാരണ സമിതി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.