കൊല്ലത്ത് ഇന്ന് അഞ്ച് പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു - five more covid cases kollam
ഇന്ന് മൂന്ന് പേര്‍ക്ക് രോഗം ഭേദമായി.
കൊല്ലം: ജില്ലയില്‍ ചൊവ്വാഴ്‌ച ഒരു വയസുകാരന്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ മൂന്ന് പേര്‍ വിദേശത്ത് നിന്നും രണ്ട് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. മെയ് 31ന് നൈജീരിയയില്‍ നിന്നും മാതാപിതാക്കള്‍ക്കൊപ്പം വന്ന പുനലൂര്‍ സ്വദേശിയായ ഒരു വയസുകാരന്‍, 52 വയസുകാരനായ കരവാളൂര്‍ സ്വദേശി, 31 വയസുകാരനായ പുനലൂര്‍ വിളക്കുടി സ്വദേശി, 51 വയസുകാരനായ ക്ലാപ്പന സ്വദേശി, 31 വയസുകാരനായ തൊടിയൂര്‍ സ്വദേശിനി എന്നിവര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇവരെ പാരിപ്പള്ളി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ജില്ലയില്‍ ചൊവ്വാഴ്‌ച മൂന്ന് പേര്‍ക്ക് രോഗം ഭേദമായതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.