കൊല്ലം: കരുനാഗപ്പള്ളിയിൽ മത്സ്യബന്ധനബോട്ട് മുങ്ങി ഒരു മരണം. ബോട്ടിന്‍റെ സ്രാങ്ക് സ്രായിക്കാട് കവണുതറയിൽ സുഭാഷ് (52) ആണ് മരിച്ചത്. അഴീക്കൽ തുറമുഖത്തിനുസമീപം പുലർച്ചെ നാലുമണിയോടെയായിരുന്നു അപകടം.
കൊല്ലത്ത് മത്സ്യബന്ധനബോട്ട് മുങ്ങി; സ്രാങ്ക് കൊല്ലപ്പെട്ടു
സ്രായിക്കാട് കവണുതറയിൽ സുഭാഷ് (52) ആണ് മരിച്ചത്. പുലർച്ചെ നാല് മണിയോടെ ആയിരുന്നു സംഭവം.
കൊല്ലത്ത് മത്സ്യബന്ധനബോട്ട് മുങ്ങി; സ്രാങ്ക് കൊല്ലപ്പെട്ടു
ചെറിയഴീക്കൽ സ്വദേശി അനിൽ കുമാറിന്‍റെ കീർത്തന എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. സുഭാഷിന്‍റെ മകൻ സനിൽ ഉൾപ്പടെ ബോട്ടിലുണ്ടായിരുന്ന ഏഴുപേരെയും രക്ഷപ്പെടുത്തിയിട്ടുണ്ട്. ഇവരെ കരുനാഗപ്പള്ളി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല. സുഭാഷിന്‍റെ മൃതദേഹം കൊല്ലം ജില്ല ആശുപത്രിയിലേക്ക് മാറ്റി.
Also read: സമുദ്ര പരീക്ഷണം വിജയകരം; ചരിത്രം കുറിക്കാൻ ഐ.എന്‍.എസ് വിക്രാന്ത്
Last Updated : Aug 9, 2021, 2:21 PM IST