കടലില്‍ കാണാതായ ബോട്ട് കണ്ടെത്തി; എല്ലാവരും സുരക്ഷിതർ - മത്സ്യബന്ധനത്തിനു പോയ ബോട്ട് കണ്ടെത്തി
പരവൂർ ഭാഗത്ത് 20 നോട്ടിക്കൽ മൈൽ ഉൾക്കടലില്‍ ബോട്ടും തൊഴിലാളികളെയും കണ്ട വിവരം മറ്റു ബോട്ടുകളിൽ പോയ മത്സ്യത്തൊഴിലാളികളാണ് അധികൃതരെ അറിയിച്ചത്
കൊല്ലം: കൊല്ലം ശക്തികുളങ്ങരയിൽ നിന്ന് മത്സ്യബന്ധനത്തിന് പോയി കാണാതായ ബോട്ട് കണ്ടെത്തി തീരത്ത് എത്തിച്ചു. പരവൂർ ഭാഗത്ത് 20 നോട്ടിക്കൽ മൈൽ ഉൾക്കടലില്‍ ബോട്ടും തൊഴിലാളികളെയും കണ്ട വിവരം മറ്റു ബോട്ടുകളിൽ പോയ മത്സ്യത്തൊഴിലാളികളാണ് അധികൃതരെ അറിയിച്ചത്. എഞ്ചിൻ തകരാറിലായ ബോട്ട് നിയന്ത്രണം നഷ്ടപ്പെട്ട് ഒഴുക്കിന്‍റെ ഗതിയിലായിരുന്നു. വിവരം ലഭിച്ചതിനെത്തുടർന്ന് മറൈൻ എൻഫോഴ്സ്മെന്‍റും, കോസ്റ്റ്ഗാർഡും, കോസ്റ്റൽപൊലീസും അവിടേക്ക് പുറപ്പെട്ടുവെങ്കിലും മറ്റൊരു ബോട്ടാണ് കാണാതായ ബോട്ടിലുണ്ടായിരുന്നവരെ കരക്കെത്തിച്ചത്. ബോട്ടിലുണ്ടായിരുന്നവരെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.