കേരളം

kerala

ETV Bharat / state

കൊല്ലത്ത് മത്സ്യബന്ധനത്തിനിടെ ബോട്ടിന് തീപിടിച്ചു, ആളപായമില്ല - Fishing Boat caught fire in Kollam

ശക്തികുളങ്ങര ദളവാപുരം സ്വദേശി അനുവിൻ്റെ ഉടമസ്ഥതയിലുള്ള വേളാങ്കണ്ണി മാതാ എന്ന ബോട്ടിനാണ് തീപിടിച്ചത്. മത്സ്യതൊഴിലാളികളെ രക്ഷപ്പെടുത്തി.

മത്സ്യബന്ധനത്തിനിടെ ബോട്ടിന് തീപിടിച്ചു  വേളാങ്കണ്ണി മാതാ ബോട്ടിന് തീപിടിത്തം  മത്സ്യതൊഴിലാളികളെ രക്ഷപ്പെടുത്തി  ഗ്യാസ് ലീക്കിനെ തുടർന്ന് ബോട്ടപകടം  Fishing Boat caught fire in Kollam  Velankanni Mata Fishing Boat
കൊല്ലത്ത് മത്സ്യബന്ധനത്തിനിടെ ബോട്ടിന് തീപിടിച്ചു

By

Published : Dec 8, 2021, 11:42 AM IST

Updated : Dec 8, 2021, 11:52 AM IST

കൊല്ലം:അഴീക്കലിൽ മത്സ്യബന്ധനത്തിനിടെ ബോട്ടിന് തീപിടിച്ചു. ആളപായമില്ല. കരയിൽ നിന്ന് മൂന്ന് നോട്ടിക്കൽ മൈൽ ദൂരത്തിനുള്ളിൽ വച്ചാണ് ബോട്ടിന് തീപിടിച്ചത്. ശക്തികുളങ്ങര ദളവാപുരം സ്വദേശി അനുവിൻ്റെ ഉടമസ്ഥതയിലുള്ള വേളാങ്കണ്ണി മാതാ എന്ന ബോട്ടിനാണ് തീ പിടിച്ചത്.

ബോട്ടിലുണ്ടായിരുന്ന തൊഴിലാളികളെ മറ്റ് ബോട്ടുകളിലും വള്ളങ്ങളിലും ഉണ്ടായിരുന്നവർ ചേർന്ന് രക്ഷപ്പെടുത്തി കരയ്‌ക്കെക്കെത്തിച്ചു. ഒമ്പത് മത്സ്യതൊഴിലാളികളാണ് തീപിടിത്തം ഉണ്ടായ സമയത്ത് ബോട്ടിൽ ഉണ്ടായിരുന്നത്. ഗ്യാസ് ലീക്ക്‌ ആണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

കൊല്ലത്ത് മത്സ്യബന്ധനത്തിനിടെ ബോട്ടിന് തീപിടിച്ചു, ആളപായമില്ല

also read:അറിവ് പകരാനും പഠിക്കാനും പ്രായമില്ല; നന്ദ മാസ്റ്ററുടെ ഓര്‍മയില്‍ കാന്തിര ഗ്രാമം

Last Updated : Dec 8, 2021, 11:52 AM IST

ABOUT THE AUTHOR

...view details