കൊല്ലം: മത്സ്യബന്ധനം കഴിഞ്ഞ് വന്ന ബോട്ട് കടലിലെ കല്ലിൽ ഇടിച്ച് കയറി അപകടം. തിരുമുല്ലവാരത്തിന് സമീപമാണ് സംഭവം. തീരത്ത് നിന്നും നാല് കിലോമീറ്റർ അകലെയാണ് തമിഴ്‌നാട്ടിൽ നിന്നും വന്ന മത്സ്യ ബന്ധനത്തിന് വന്ന ബോട്ട് കല്ലിന് മുകളിൽ ഇടിച്ച് അപകടത്തിൽപ്പെട്ടത്.
ബേപ്പൂരിൽ നിന്നും മത്സ്യ ബന്ധനം കഴിഞ്ഞ് തമിഴ്‌നാട് കന്യാകുമാരിയിലേക്ക് തിരികെ പോകവേയാണ് ബോട്ട് അപകടത്തിൽപ്പെട്ടത്. സ്രാങ്ക് ഉറങ്ങിയതാണ് ബോട്ട് അപകടത്തിൽപ്പെടാൻ കാരണമെന്ന് കോസ്റ്റൽ പൊലീസ് അറിയിച്ചു. ബോട്ടിൽ പന്ത്രണ്ട് മത്സ്യതൊഴിലാളികളുണ്ടായിരുന്നു. ഇവർ സുരക്ഷിതരാണ്. വേലിയേറ്റം ഉണ്ടായാൽ മാത്രമേ ബോട്ടിനെ കല്ലിൽ നിന്നും നീക്കം ചെയ്യാൻ കഴിയുകയുള്ളു.