കൊല്ലം: ശക്തികുളങ്ങര ഹാർബറിൽ മത്സ്യതൊഴിലാളി അപകടത്തിൽപ്പെട്ടു. പശ്ചിമബംഗാൾ സ്വദേശി തരണി ദാസാണ് (51) അപകടത്തിൽപ്പെട്ടത്. ശക്തി കുളങ്ങര സ്വദേശി സെബാസ്റ്റ്യന്‍റെ ഉടമസ്ഥതയിലുള്ള പാദർപിയോ എന്ന മത്സ്യ ബന്ധന ബോട്ടിലെ തൊഴിലാളിയാണ് തരണി ദാസ്. വെള്ളിയാഴ്ച രാത്രി പന്ത്രണ്ട് മണിക്കാണ് അപകടമുണ്ടായത്.
ശക്തികുളങ്ങര ഹാർബറിൽ മത്സ്യതൊഴിലാളി അപകടത്തിൽപ്പെട്ടു; തെരച്ചിൽ തുടരുന്നു - Shakthikulangara
വെള്ളിയാഴ്ച രാത്രി പന്ത്രണ്ട് മണിക്കാണ് അപകടമുണ്ടായത്.
ഹാർബറിലെ ലേല ഹാളിൽ നിന്ന് ഫോൺ ചെയ്ത ശേഷം തിരികെ മത്സ്യ ബന്ധനം കഴിഞ്ഞ് ഹാർബറിൽ അടുപ്പിച്ചിട്ടിരുന്ന ബോട്ടിലേക്ക് കയറുമ്പോഴാണ് അപകടമുണ്ടായത്. ബോട്ടിലേക്ക് കയറുന്നതിനിടെ കാൽ വഴുതി ബോട്ട് കെട്ടുന്ന ഭാഗത്തെ വെള്ളത്തിലേക്ക് വീഴുകയായിരുന്നു എന്ന് മറ്റ് തൊഴിലാളികൾ പറഞ്ഞു. തരണി ദാസ് വീഴുന്നത് കണ്ട് സമീപത്ത് കെട്ടിയിട്ടിരുന്ന ബോട്ടിലെ മത്സ്യത്തൊഴിലാളികൾ ബഹളം വയ്‌ക്കുകയും തുടർന്ന് മറ്റ് ബോട്ടിലെ മത്സ്യത്തൊഴിലാളികൾ എത്തി രക്ഷിക്കാൻ ശ്രമിച്ചെങ്കിലും രാത്രി ആയതിനാൽ ഇയാളെ കണ്ടെത്താൻ സാധിച്ചില്ല. തുടർന്ന് കോസ്റ്റൽ പൊലീസും ഫയർഫോഴ്‌സും എത്തി തെരച്ചിൽ നടത്തി. എന്നാൽ പ്രതികൂല സാഹചര്യമായതിനാൽ തെരച്ചിൽ നിർത്തേണ്ടി വന്നു.
അടിയൊഴുക്ക് കൂടുതലായതിനാൽ വീണ ഭാഗത്ത് നിന്നും ഒഴുകി പോകാനാണ് സാധ്യതയെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു. അഗ്നിശമനസേനയുടെ മുങ്ങൽ വിദഗ്‌ധരും കോസ്റ്റൽ പൊലീസും ഇന്ന് രാവിലെ പുനരാംരംഭിച്ച തെരച്ചിൽ തുടരുകയാണ്. പതിനൊന്ന് പേരാണ് ബോട്ടിൽ ഉണ്ടായിരുന്നത് ഇവർ എല്ലാം തന്നെ ബോട്ടിലാണ് ഉറങ്ങുന്നതും.