കൊല്ലം: താമസക്കാരില്ലാത്ത പുരയിടത്തിൽ അനധികൃതമായി മീൻ മാർക്കറ്റ് തുടങ്ങാനുള്ള നീക്കത്തെ എതിർത്ത വീട്ടമ്മക്കും മക്കൾക്കും ഉൾപ്പടെ മൂന്ന് പേർക്ക് മർദ്ദനം.
അനധികൃത മീൻ മാർക്കറ്റിനെ എതിർത്ത വീട്ടമ്മക്കും മക്കൾക്കും ഉൾപ്പടെ നാല് പേർക്ക് മർദ്ദനം - വീട്ടമ്മയ്ക്കും മക്കൾക്കും ഉൾപ്പടെ നാല് പേർക്ക് മർദ്ദനം
അക്രമം നടത്തിയവർക്ക് എതിരെ പൊലീസിലും മനുഷ്യാവകാശ കമ്മീഷനിലും ചൈൽഡ് ലൈനിലും പരാതി നൽകിയതായി ബിന്ദു.
കാവനാട് മേവറം ബൈപ്പാസിന് സമീപം ഇന്ന് പുലർച്ചെ ആയിരുന്നു സംഭവം. അനധികൃത മാര്‍ക്കറ്റിലേക്ക് എത്തിച്ച മീന്‍ വണ്ടികള്‍ തടഞ്ഞതിനെ തുടര്‍ന്ന് ബിന്ദുവിനെ മര്‍ദ്ദിക്കുകയായിരുന്നു. ഇത് തടയാന്‍ ശ്രമിച്ച മകന്‍ അര്‍ജുനും പ്രദേശവാസിയായ പ്രദീപിനും പരിക്കേറ്റു. അക്രമം നടത്തിയവർക്ക് എതിരെ പൊലീസിലും മനുഷ്യാവകാശ കമ്മീഷനിലും ചൈൽഡ് ലൈനിലും പരാതി നൽകിയതായി ബിന്ദു പറഞ്ഞു. ബൈപാസ് വീതി കൂട്ടുന്നതിനായി എടുത്ത സ്ഥലത്ത് വർഷങ്ങൾ ആയി പ്രവർത്തിച്ചിരുന്ന മീൻ മാർക്കറ്റ് ആണ് മാറ്റിസ്ഥാപിക്കാൻ ശ്രമം നടന്നത്. അതേസമയം, പുതിയ പ്രദേശത്ത് മാർക്കറ്റ് സ്ഥാപിക്കുന്നത് അനധികൃതമാണെന്ന് കോർപ്പറേഷന്‍റെ അനുമതിയില്ലെന്നും മേയർ വി രാജേന്ദ്രബാബു പറഞ്ഞു.