കേരളം

kerala

ETV Bharat / state

കൊല്ലം ബീച്ചില്‍ മത്സ്യവിഭവ ഭക്ഷണശാല തുടങ്ങും: ജെ. മേഴ്‌സിക്കുട്ടിയമ്മ - ജെ. മേഴ്‌സിക്കുട്ടിയമ്മ

റോഡരികില്‍ മത്സ്യവിൽപന നടത്തുന്ന സ്‌ത്രീകളെ സഹായിക്കാന്‍ ആധുനിക സ്റ്റാളുകള്‍ നിര്‍മിച്ച് നല്‍കും. ഇവര്‍ക്ക് മത്സ്യലഭ്യതയും സമയ ക്ലിപ്‌തതയും ഉറപ്പു വരുത്തുമെന്നും മന്ത്രി

j mercykuttyamma  ബീച്ചില്‍ മത്സ്യവിഭവ ഭക്ഷണശാല  ജെ. മേഴ്‌സിക്കുട്ടിയമ്മ  ഫിഷറീസ് മന്ത്രി
മേഴ്‌സിക്കുട്ടിയമ്മ

By

Published : Feb 19, 2020, 10:12 PM IST

കൊല്ലം: കൊല്ലം ബീച്ചില്‍ മത്സ്യവിഭവങ്ങളുടെ ഭക്ഷണശാല തുടങ്ങുമെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ. ആവശ്യമായ സ്ഥലം നഗരസഭ ഇതിനോടകം വിട്ടു തന്നിട്ടുള്ളതിനാല്‍ പദ്ധതി ഉടന്‍ യാഥാര്‍ഥ്യമാകുമെന്നും മന്ത്രി പറഞ്ഞു. മത്സ്യഫെഡ് ബീച്ച് പരിസരത്ത് ആരംഭിച്ച ഫിഷ്‌മാര്‍ട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

മത്സ്യവിഭങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കി വിൽപന നടത്തുന്നതിന് നടപടിക്രമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കും. ഇതുസംബന്ധിച്ച് നിയമ നിര്‍മാണം നടന്നു വരികയാണ്. നേരിട്ട് മത്സ്യം ലേലം ചെയ്യുകയും ഗുണനിലവാരം ഉറപ്പാക്കുകയുമാണ് ലക്ഷ്യം. ബൈപ്പാസിലും മറ്റും റോഡരികില്‍ മത്സ്യവിൽപന നടത്തുന്ന സ്‌ത്രീകളെ സഹായിക്കാന്‍ ആധുനിക സ്റ്റാളുകള്‍ നിര്‍മിച്ച് നല്‍കും. ഇവര്‍ക്ക് മത്സ്യലഭ്യതയും സമയ ക്ലിപ്‌തതയും ഉറപ്പു വരുത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ABOUT THE AUTHOR

...view details