കൊല്ലം: കഴിഞ്ഞ ലോക്ക്ഡൗണിൽ തുടക്കം കുറിച്ച മത്സ്യകൃഷിയിലെ മത്സ്യങ്ങൾ ഈ ലോക്ക്ഡൗണിലുണ്ടായ വെള്ളപ്പൊക്കത്തിൽ നഷ്ടമായി. കൊട്ടാരക്കര സ്വദേശി നെൽസൺ ഡി തോമസിന്‍റെ ഉടമസ്ഥതയിലുള്ള ഒരേക്കർ വരുന്ന പപ്പായ ഫ്രഷിലെ മത്സ്യങ്ങളാണ് നഷ്ടമായത്. മഴ ശക്തമായതോടെ വെള്ളപ്പൊക്കത്തിൽ മത്സ്യങ്ങള്‍ ഒലിച്ചുപോകുകയായിരുന്നു.
വെള്ളപ്പൊക്കത്തിൽ മത്സ്യങ്ങൾ ഒലിച്ചുപോയി; കർഷകന് കനത്ത നഷ്ടം - കൊട്ടാരക്കര
ഒന്നര മാസം കഴിഞ്ഞ് വിളവെടുക്കാനിരുന്ന മത്സ്യങ്ങളാണ് വെള്ളപ്പൊക്കത്തിൽ ഒലിച്ചു പോയത്.
വെള്ളപ്പൊക്കത്തിൽ മത്സ്യങ്ങൾ ഒലിച്ചുപോയി; കർഷകന് നഷ്ടം
Also Read: ബ്ലാക്ക് ഫംഗസ് : സംസ്ഥാനത്ത് 4 മരണം കൂടി
ഏഴ് കുളങ്ങളിലായി നട്ടർ,ആസാം വാള,സിലോപ്പിയ, ചിത്രലാഡ എന്നീ മത്സ്യങ്ങളാണ് നെൽസൺ വളർത്തിയിരുന്നത്. ഒന്നര മാസം കഴിഞ്ഞ് വിളവെടുക്കുകയായിരുന്നു ലക്ഷ്യം. അതിനിടെ മഴ ശക്തമായി. സമീപത്തെ കൃഷിയിടങ്ങളിൽ തങ്ങി നിന്ന വെള്ളം തുറന്നു വിട്ടതോടെ കുളങ്ങൾ നിറഞ്ഞ് കവിഞ്ഞ് മത്സ്യങ്ങൾ ഒലിച്ചു പോയി. ഇനി മൺസൂൺ കടന്നുവരാനിരിക്കെ മത്സ്യകൃഷി മുന്നോട്ടു കൊണ്ടു പോകുന്നതിനുള്ള ആശങ്കയിലാണ് കർഷകൻ.
Last Updated : May 24, 2021, 7:14 AM IST