കൊല്ലം :അഴീക്കലില്‍ വള്ളം മറിഞ്ഞ് ഉണ്ടായ അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അടിയന്തര സഹായമായി 10000 രൂപയും പരിക്കേറ്റവർക്ക് 5000 രൂപയും നല്‍കുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ അറിയിച്ചു.
ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ തറയില്‍ക്കടവ് സ്വദേശികളായ സുദേവന്‍(53), തങ്കപ്പന്‍(70), ശ്രീകുമാര്‍(52), സുനിദത്ത്(24) എന്നിവരാണ് വ്യാഴാഴ്‌ച രാവിലെയുണ്ടായ ബോട്ടപകടത്തിൽ മരിച്ചത്. പരിക്കേറ്റ തറയില്‍ക്കടവ് സ്വദേശികളായ തരുണ്‍, അരവിന്ദന്‍, അനീഷ്, റിജു, സോമന്‍, ഭാനു, ബിജു, അക്ഷകുമാര്‍, സജീവന്‍, രമണന്‍, ബൈജു, സുമേഷ് എന്നിവർ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്.
അഴീക്കൽ ബോട്ടപകടം: മരിച്ചവർക്ക് 10000 രൂപ അടിയന്തര ധനസഹായം മരണമടഞ്ഞവരുടെ വീട്ടിലും പരുക്കേറ്റവരെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലുമായി സന്ദര്‍ശിച്ച ശേഷമാണ് പ്രഖ്യാപനം. പരിക്കേറ്റവര്‍ക്ക് ചികിത്സ സൗജന്യമായി നല്‍കും. മരിച്ചവരുടെ കുടുംബത്തിന് കൂടുതല്‍ ധനസഹായം നല്‍കുന്നത് സംബന്ധിച്ച് ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നും മന്ത്രി അറിയിച്ചു.
READ MORE:അഴീക്കൽ ബോട്ടപകടം : വള്ളം മറിഞ്ഞത് ചുഴിയെ തുടർന്നെന്ന് പ്രാഥമിക നിഗമനം
കൃഷി മന്ത്രി പി. പ്രസാദ്, എംഎല്‍എമാരായ പി.പി. ചിത്തരഞ്ജന്‍, സി.ആര്‍. മഹേഷ് എന്നിവരും മന്ത്രിമാര്‍ക്കൊപ്പമുണ്ടായിരുന്നു. വ്യാഴാഴ്‌ച രാവിലെ 10.30ഓടെയായിരുന്നു സംഭവം. വലിയഴീക്കലിൽ നിന്നുള്ള ഓംകാരം എന്ന വള്ളം അഴീക്കൽ പൊഴിക്ക് സമീപമാണ് അപകടത്തിൽപ്പെട്ടത്. ചുഴിയില്‍പ്പെട്ടതാണെന്നാണ് പ്രാഥമിക നിഗമനം.