കേരളം

kerala

ETV Bharat / state

ഇത്തവണയും ഉത്സവങ്ങളില്ല, ഇവർക്കു മുന്നില്‍ പട്ടിണിക്കാലം - Festive vendors in crisis

നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ ഉത്സവ പറമ്പുകളിലേക്ക് ജനങ്ങളുടെ വരവ് കുറഞ്ഞതും തറവാടക വർധനവും പ്രതിസന്ധിയാണ്. രാത്രികാല കർഫ്യു നിലവിൽ വന്നതോടെ കച്ചവടം പൂർണമായും ഇല്ലാതായി.

Festive vendors  കൊവിഡ്‌ വ്യാപനം  ഉത്സവക്കച്ചവടക്കാർ പ്രതിസന്ധിയിൽ  Festive vendors in crisis  covid news
കൊവിഡിൽ തളർന്ന്‌ ഉത്സവക്കച്ചവടക്കാർ

By

Published : May 5, 2021, 9:38 AM IST

Updated : May 5, 2021, 10:51 AM IST

കൊല്ലം :കൊവിഡിന്‍റെ ആദ്യ വരവില്‍ ജീവിതം വഴിമുട്ടിയവരാണ് ഉത്സവകച്ചവടക്കാർ. കേരളത്തില്‍ ഫെബ്രുവരി അവസാനം മുതല്‍ മെയ് മൂന്നാം വാരം വരെ നീണ്ടു നില്‍ക്കുന്ന ഉത്സവക്കാലമാണ് ഈ കച്ചവടക്കാരുടെ ജീവിത മാർഗം. ഉത്സവ സീസണില്‍ ലഭിക്കുന്ന വരുമാനമാണ് അതത് വർഷത്തെ അന്നത്തിന് സഹായകമാകുന്നത്. കഴിഞ്ഞ വർഷം മാർച്ചില്‍ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതു മുതല്‍ പ്രതിസന്ധിയിലായ ഉത്സവ കച്ചവടക്കാർക്ക് കൊവിഡിന്‍റെ രണ്ടാം വരവ് രൂക്ഷമായോടെ ഇത്തവണയും ജീവിതം വഴി മുട്ടുകയാണ്.

ഇത്തവണയും ഉത്സവങ്ങളില്ല, ഇവർക്കു മുന്നില്‍ പട്ടിണിക്കാലം

തൊഴിൽ നഷ്ടത്തിനൊപ്പം മുടക്കു മുതലും നഷ്ടമായതോടെ കൊല്ലം ജില്ലയിൽ മാത്രം നൂറു കണക്കിനു കുടുംബങ്ങളാണ് പ്രതിസന്ധിയിലായത്. കുട്ടികളുടെ കളിപ്പാട്ടങ്ങളും പൊട്ടും ചാന്തും കരിവളയും കുപ്പിവളയും ബലൂണുമെല്ലാം വീണ്ടും ഉത്സവപ്പറമ്പുകളിൽ നിരന്നു തുടങ്ങിയപ്പോഴാണ് ഇടിത്തീ പോലെ കൊവിഡിന്‍റെ രണ്ടാം വരവ്.

നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ ഉത്സവ പറമ്പുകളിലേക്ക് ജനങ്ങളുടെ വരവ് കുറഞ്ഞതും തറവാടക വർധനവും പ്രതിസന്ധിയാണ്. രാത്രികാല കർഫ്യു നിലവിൽ വന്നതോടെ കച്ചവടം പൂർണമായും ഇല്ലാതായി. എട്ട് മണിയാകുന്നതോടെ ലൈറ്റുകൾ ഓഫ് ചെയ്യണമെന്നാണ് പൊലീസിന്‍റെ നിർദേശം. ഉത്സവമേഖലയിൽ കർഫ്യുവിന് ഇളവ് നൽകണമെന്നാണ് കച്ചവടക്കാരുടെ ആവശ്യം. പൂരപ്പറമ്പുകൾ സജീവമായാൽ പട്ടിണി മറികടക്കാമെന്ന് ഇവർ പറയുന്നു.

Last Updated : May 5, 2021, 10:51 AM IST

ABOUT THE AUTHOR

...view details