കൊല്ലം:Fatima Latif Deathചെന്നൈ ഐ.ഐ.ടിയിൽ ദുരൂഹ സാഹചര്യത്തിൽ ആത്മഹത്യ ചെയ്ത ഫാത്തിമ ലത്തീഫിന്‍റെ പിതാവ് ലത്തീഫ് സി.ബി.ഐക്ക് മുന്നില്‍ ഇന്ന് ഹാജരാകും. ഇതിന് ശേഷം തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഫാത്തിമ മരണപ്പെട്ടിട്ട് രണ്ട് വർഷം പിന്നിട്ടിട്ടും അന്വേഷണം എങ്ങുമെത്താത്ത സാഹചര്യത്തിൽ കുടുംബം പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു.
ഇതിന് പിന്നാലെയാണ് സി.ബി.ഐ പിതാവിന് നോട്ടീസ് നൽകിയത്. ഫാത്തിമയുടെ മരണത്തിൽ സി.ബി.ഐ അന്വേഷണം തുടങ്ങി 21 മാസം കഴിഞ്ഞു. മകളുടെ മരണവുമായി ബന്ധപ്പെട്ട് ഒരു വിവരവും കുടുംബത്തിന് ലഭ്യമല്ല. സി.ബി.ഐ ഉദ്യോഗസ്ഥർ തങ്ങളെ ബന്ധപ്പെടുന്നില്ല തുടങ്ങിയ ആരോപണങ്ങൾ ഉന്നയിച്ച് ഫാത്തിമയുടെ പിതാവ് രംഗത്ത് എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സി.ബി.ഐ നോട്ടിസ് നൽകിയത്.