കൊല്ലം:കടയ്ക്കലിൽ മകളെ പീഡിപ്പിച്ച അച്ഛൻ അറസ്റ്റില്‍. ആറാം ക്ലാസ് വിദ്യാർഥിനിയായ മകളെയാണ് പീഡനത്തിനിരയാക്കിയത്. കഴിഞ്ഞ ദിവസം കുട്ടിയുടെ മാതാവ് പുറത്തു പോയ സമയത്ത് മദ്യപിച്ചെത്തിയ പിതാവ് കുട്ടിയെ കടന്നുപിടിക്കുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുകയായിരുന്നു. മടങ്ങിയെത്തിയ അമ്മയെ കുട്ടി വിവരം ധരിപ്പിച്ചു.
പതിമൂന്നുകാരിയെ പീഡിപ്പിച്ച അച്ഛൻ അറസ്റ്റില്‍ - 13-year-old girl raped news
കഴിഞ്ഞ ദിവസം കുട്ടിയുടെ മാതാവ് പുറത്തു പോയസമയത്ത് മദ്യപിച്ചെത്തിയ പിതാവ് കുട്ടിയെ കടന്നുപിടിച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു
പതിമൂന്നുകാരിയെ പീഡിപ്പിച്ച അച്ഛൻ അറസ്റ്റില്‍
അമ്മ കടയ്ക്കൽ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയതിനെ തുടർന്ന് പൊലീസ് കേസെടുത്തു. കുട്ടി മജിസ്ട്രേറ്റിന് മുന്നിൽ രഹസ്യമൊഴി നൽകി. ഇയാൾ പല പ്രാവശ്യം കുട്ടിയെ ഉപദ്രവിച്ചിട്ടുണ്ടെന്ന് പൊലിസ് പറഞ്ഞു. ഇയാൾ മറ്റ് ചില കേസുകളിൽ പ്രതിയാണെന്നും പൊലീസ് പറഞ്ഞു. നിലവിൽ കെഎസ്ആർടിസിയിലെ എംപാനൽ ഡ്രൈവറാണിയാൾ. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.