കൊല്ലം:കടയ്ക്കലില്‍ 13കാരനെ ക്രൂരമായി മര്‍ദിച്ച പിതാവ് അറസ്റ്റില്‍. കടയ്ക്കല്‍ കാഞ്ഞിരത്തുംമൂട്ടില്‍ നാസറുദ്ദീനാണ് അറസ്റ്റിലായത്. മാതാവിന്‍റെ ആദ്യ വിവാഹത്തിലുള്ള മകനെ കാണാന്‍ പോയെന്ന് ആരോപിച്ചാണ് കുട്ടിയെ മര്‍ദിച്ചത്.
പിതാവ് അടിക്കുകയും നാഭിക്ക് ചവിട്ടുകയും ചെയ്‌തെന്നാണ് വിവരം. മർദനം സഹിക്കവയ്യാതെ കുട്ടിയുടെ മാതാവ് ഹയറുന്നീസ കടയ്‌ക്കൽ സി.ഐയെ വിളിച്ചു പരാതി പറയുകയായിരുന്നു. മര്‍ദനത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.