ക്ഷീര ഉത്പന്നങ്ങളുടെ വൈവിധ്യവത്കരണത്തിന് കര്‍ഷകര്‍ കൂടുതല്‍ പ്രാധാന്യം നല്‍കണം : ജെ മേഴ്‌സിക്കുട്ടിയമ്മ - milk products
കേരളം പാല്‍ ഉത്പാദനത്തില്‍ സ്വയംപര്യാപ്‌തത കൈവരിക്കുകയെന്ന ലക്ഷ്യത്തിലേക്ക് അടുത്തുവരികയാണെന്നും തദ്ദേശ സ്ഥാപനങ്ങള്‍ സബ്‌സിഡി അടക്കം നല്‍കി പാല്‍ ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കുന്നത് സ്വാഗതാര്‍ഹമാണെന്നും മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു
കൊല്ലം : ക്ഷീര ഉത്പന്നങ്ങളുടെ വൈവിധ്യവത്കരണത്തിന് കര്‍ഷകര്‍ കൂടുതല്‍ പ്രാധാന്യം നല്‍കണമെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. നെടുമ്പന ഗ്രാമപഞ്ചായത്തില്‍ കന്നുകുട്ടി പ്രദര്‍ശനത്തിന്‍റെയും രോഗപ്രതിരോധ ക്യാമ്പുകളുടെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. മില്‍മ പാല്‍ സംസ്‌കരണത്തിനായി സ്ഥലം ലഭ്യമാക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങളുമായി ചര്‍ച്ചകൾ നടന്നു വരികയാണെന്നും പദ്ധതി ഉടന്‍. യാഥാര്‍ത്യമാകുമെന്നും മന്ത്രി പറഞ്ഞു. കാര്‍ഷിക സംസ്‌കൃതിയെ തിരികെ പിടിക്കാന്‍ ക്ഷീരമേഖലയുടെ വികസനം സാധ്യമാകേണ്ടതുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കേരളം പാല്‍ ഉത്പാദനത്തില്‍ സ്വയംപര്യാപ്‌തത കൈവരിക്കുകയെന്ന ലക്ഷ്യത്തിലേക്ക് അടുത്തുവരികയാണെന്നും തദ്ദേശ സ്ഥാപനങ്ങള്‍ സബ്‌സിഡി അടക്കം നല്‍കി പാല്‍ ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കുന്നത് സ്വാഗതാര്‍ഹമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.