കൊല്ലം: പാക് ഷെല്ലാക്രമണത്തിൽ വീരമൃത്യുവരിച്ച നായിക് അനീഷ് തോമസിന്‍റെ മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. ജന്മനാടിന് വേണ്ടി വീരചരമം പ്രാപിച്ച അനീഷിന്‍റെ മൃതദേഹം സ്വവസതിയായ വയലാ ആശാനിവാസിൽ എത്തിച്ചപ്പോൾ കുടുംബാംഗങ്ങൾക്ക് ദുഃഖം അടക്കാനായില്ല. മൃതദേഹം സൈനിക വാഹനത്തിൽ വിലാപയാത്രയായി കൊണ്ടുവന്ന വഴികളിലും ജനങ്ങൾ കാത്തുനിന്ന് ധീര ജവാന് അന്തിമോപചാരം അർപ്പിച്ചു.
വീരമൃത്യു വരിച്ച നായിക് അനീഷ് തോമസിന് ജന്മനാടിന്‍റെ വിട - കൊല്ലം
മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു
വീരമൃത്യുവരിച്ച നായിക് അനീഷ് തോമസിന് ജന്മനാടിന്‍റെ വിട
വീട്ടിലെ പൊതു ദർശന വേളയിലും അന്തിമോപചാരം അർപ്പിക്കാൻ നിരവധിപ്പേർ എത്തി. മന്ത്രി കെ. രാജു, മുല്ലക്കര രത്നാകരൻ എം. എൽ.എ തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു. വീട്ടിലെ പൊതുദർശനത്തിനുശേഷം മണ്ണൂർ മർത്തൂസ്‌മൂനി ഓർത്തഡോക്‌സ് സിറിയൻ പള്ളിയുടെ സെമിത്തേരിയിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം.