കൊല്ലം: കുടുംബാംഗങ്ങളെ വീടിനുള്ളില്‍ പൂട്ടിയിട്ട് ഓട്ടോയും, 2,500 രൂപയും കവർന്നതായി പരാതി. കൊട്ടാരക്കര നെല്ലിക്കുന്നം ബഥേൽ ഹൗസിലാണ് മോഷണം. വീട്ടുകാര്‍ ഉറങ്ങിക്കിടക്കുമ്പോഴാണ് കവര്‍ച്ച. മൊബൈല്‍ ഫോണുകള്‍ ഉള്‍പ്പെടെ സംഘം മോഷ്‌ടിച്ചു. കൊട്ടാരക്കര പൊലീസ് സ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സൈബർ സെല്ലിന്‍റെ സഹായത്തോടെയാണ് അന്വേഷണം പുരോഗമിക്കുന്നത്.
മുറ്റത്ത് നിര്‍ത്തിയിട്ട കെ.എൽ.25 9872 നമ്പര്‍ ഓട്ടോയാണ് മോഷണം പോയത്. കുന്നിക്കോട് രണ്ടാലം മൂട് സ്വദേശിയുടെ ഓട്ടോ രണ്ട് ദിവസം മുൻപാണ് സുധീഷ് വാടകയ്ക്ക് ഓടുന്നതിനായി ഭാര്യവീടായ നെല്ലിക്കുന്നില്‍ എത്തിച്ചത്. കവര്‍ച്ച നടന്ന ശേഷം മോഷ്‌ടാക്കള്‍ മൊബൈല്‍ ഫോണില്‍ വിളിച്ച് അസഭ്യം പറഞ്ഞതായും വീട്ടുകാര്‍ പറഞ്ഞു. മോഷണം പോയ ഫോണുകളില്‍ ഫീഡ് ചെയ്‌ത നമ്പറുകളിലേക്കെല്ലാം ഇത്തരത്തില്‍ ഒരു സംഘം വിളിച്ച് അസഭ്യം പറയുന്നതായും പരാതി ഉയരുന്നുണ്ട്.