കേരളം

kerala

ETV Bharat / state

കുടുംബ ആരോഗ്യ കേന്ദ്രങ്ങൾ പുത്തൻ ആരോഗ്യ സംസ്ക്കാരത്തിന്റെ തുടക്കമെന്ന് കെകെ ശൈലജ - ആര്‍ദ്രം പദ്ധതിയുടെ പഞ്ചായത്തുതല ഉദ്ഘാടനം

ആര്‍ദ്രം പദ്ധതിയുടെ പഞ്ചായത്തുതല ഉദ്ഘാടനം തഴവയില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

കെകെ ശൈലജ family health centers കുടുംബ ആരോഗ്യ കേന്ദ്രങ്ങൾ ആര്‍ദ്രം പദ്ധതി ആര്‍ദ്രം പദ്ധതിയുടെ പഞ്ചായത്തുതല ഉദ്ഘാടനം ആരോഗ്യനയം
കുടുംബ ആരോഗ്യ കേന്ദ്രങ്ങൾ പുത്തൻ ആരോഗ്യ സംസ്ക്കാരത്തിന്റെ തുടക്കമെന്ന് കെകെ ശൈലജ

By

Published : Feb 3, 2020, 6:21 AM IST

കൊല്ലം:ആർദ്രം പദ്ധതിയുടെ ഭാഗമായുള്ള കുടുംബ ആരോഗ്യ കേന്ദ്രങ്ങൾ വീട്ടുകാരെന്നപോലെ പരിചരണം നല്‍കുന്ന പുത്തന്‍ ആരോഗ്യ സംസ്‌കാരത്തിന് തുടക്കമിടുകയാണെന്ന് മന്ത്രി കെ.കെ ശൈലജ. ആര്‍ദ്രം പദ്ധതിയുടെ പഞ്ചായത്തുതല ഉദ്ഘാടനം തഴവയില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ഉച്ചയ്ക്ക് ശേഷം പ്രവര്‍ത്തിക്കാത്ത പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ സ്ഥാനത്ത് ഏറെവൈകിയും തുറന്നിരിക്കുന്ന കുടുംബാരോഗ്യകേന്ദ്രങ്ങള്‍ മാതൃകയാവുകയാണ്. മനോഹരമായ സ്വീകരണ മുറിയും സ്ഥലസൗകര്യങ്ങളുള്ള പരിശോധനാ മുറിയും ഉള്‍പ്പെടെ എല്ലാ സജ്ജീകരണങ്ങളും കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ ഉറപ്പു വരുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

രാജ്യത്ത് ആരോഗ്യ രംഗത്ത് ഏറെ മുന്നിലാണ് കേരളം. പ്രതിരോധത്തില്‍ ഊന്നിയ ആരോഗ്യനയമാണ് കേരളത്തിന്‍റേത്. ആരോഗ്യ ജാഗ്രതാ കാമ്പയിന്‍ പോലുള്ള നവീന ആശയങ്ങള്‍ വിജയമാണ്. ആശാവര്‍ക്കര്‍മാരും ആരോഗ്യ സേനാ പ്രവര്‍ത്തകരും നടത്തുന്ന സേവനങ്ങള്‍ ഇത്തരുണത്തില്‍ വിസ്മരിക്കാന്‍ സാധിക്കില്ലെന്നും കെ.കെ ശൈലജ പറഞ്ഞു.

ABOUT THE AUTHOR

...view details