കൊല്ലം:ആഫ്രിക്കൻ ഒച്ച് ശല്ല്യം രൂക്ഷമായ എഴുകോണ്‍ വിദഗ്‌ധ സംഘം സന്ദർശിച്ചു. ആഫ്രിക്കൻ ഒച്ച് നിവാരണത്തിനായി തീവ്ര പരിപാടികൾ ആരംഭിക്കാൻ തീരുമാനിച്ചു. എഴുകോൺ പഞ്ചായത്തിൻ്റെ 7, 8 വാർഡുകളിലെ പോച്ചംക്കോണം, മുക്കണ്ടം, ചാങ്കൂർ, മൂലക്കട ഭാഗങ്ങളിലാണ് ആഫ്രിക്കൻ ഒച്ച് ശല്ല്യം രൂക്ഷമായത്. ചൂട് കാലത്ത് മണ്ണിൻ്റെ അടിയിൽ സുഷുപ്‌തിയിൽ പോകുന്ന ഇവ മഴക്കാലമായതോടെ വീണ്ടും പുറത്തുവരുന്നതാണെന്ന് വിദഗ്‌ധർ പറഞ്ഞു.
ആഫ്രിക്കൻ ഒച്ച് ശല്ല്യം; എഴുകോൺ സന്ദർശിച്ച് വിദഗ്‌ധ സംഘം - ആഫ്രിക്കൻ ഒച്ച് ശല്ല്യം
മാല്യന്യം കൂടുതലായുള്ള സ്ഥലങ്ങളിൽ ഒച്ചുകൾ മുട്ടയിട്ട് പെരുകാൻ സാധ്യതയുള്ളതിനാൽ എപ്പോഴും പരിസരം വൃത്തിയായി സൂക്ഷിക്കേണ്ടത് അനിവാര്യമാണെന്നാണ് വിദഗ്‌ധരുടെ അഭിപ്രായം.
ആഫ്രിക്കൻ ഒച്ച് നിവാരണ യജ്ഞവുമായി ബന്ധപ്പെട്ട് എഴുകോൺ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. രതീഷ് കിളിത്തട്ടിലിൻ്റെ അധ്യക്ഷതയിൽ സർവകക്ഷി യോഗം ചേർന്നു. ജില്ലാ കൃഷി ഓഫീസർ എസ്. ഗീതാ കുമാരി, കൊല്ലം ആത്മ പ്രോജക്‌ട് ഡയറക്‌ടർ എസ്.ആർ. രാജേശ്വരി, വെള്ളായണി കാർഷിക സർവകലാശാല അസിസ്റ്റന്‍റ് പ്രൊഫസർ ഡോ. നാരായണൻ, സദാനന്ദപുരം കാർഷിക വിജ്ഞാന കേന്ദ്രം അസിസ്റ്റന്‍റ് പ്രൊഫസർ ഡോ. എം. ലേഖ, കൊട്ടാരക്കര കൃഷി അസിസ്റ്റന്‍റ് ആർ. ജയശ്രീ എന്നിവർ യോഗത്തിൽ പങ്കെടുത്തു. തുടർന്ന് ഇവരുടെ നേതൃത്വത്തിൽ ഒച്ച് ശല്ല്യമുള്ള പ്രദേശങ്ങൾ സന്ദർശിച്ചു.
Also Read:സൗജന്യ വൈഫൈ , ഐടി പാർക്കുകളുടെ സമ്പൂർണ വികസനം; ആകർഷകമായ നയപ്രഖ്യാപനവുമായി രണ്ടാം പിണറായി സർക്കാർ
മാലിന്യം കൂടുതലായുള്ള സ്ഥലങ്ങളിലാണ് പൊതുവെ ഒച്ചുകള്‍ മുട്ടയിടുന്നത്. അതുകൊണ്ട് എപ്പോഴും പരിസരം വൃത്തിയായി സൂക്ഷിക്കണമെന്ന് വെള്ളായണി കാർഷിക സർവകലാശാല അസിസ്റ്റന്‍റ് പ്രൊഫസർ ഡോ.നാരായണൻ പറഞ്ഞു. കേരള കാർഷിക സർവകലാശാല, കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾ ഉൾകൊണ്ടുകൊണ്ട് ആഫ്രിക്കൻ ഒച്ച് നിവാരണത്തിനായി അടിയന്തര പദ്ധതികൾ രൂപീകരിച്ച് നടപ്പിലാക്കുമെന്ന് എഴുകോൺ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. രതീഷ് കിളിത്തിട്ടിൽ പറഞ്ഞു.