കേരളം

kerala

ETV Bharat / state

കൊല്ലത്ത് 10 ലിറ്റര്‍ ചാരായവുമായി യുവാവ് പിടിയില്‍, പിടിക്കപ്പെട്ടത് വാറ്റുന്നതിനിടെ

കിഴക്കേ കല്ലട മുക്കം ഭാഗത്ത് നടത്തിയ റെയ്‌ഡിലാണ് തെക്കേമുറി മുട്ടം ചേരിയിൽ രെജൻ ദാസ് പിടിക്കപ്പെട്ടത്. 10 ലിറ്റർ ചാരായവും 20 ലിറ്റർ കോടയും ഇയാളിൽ നിന്ന് പിടികൂടി.

Excise arrests youth  Excise arrests youth liquor in Kollam  Kollam  കൊല്ലത്ത് 10 ലിറ്റര്‍ ചാരായവുമായി യുവാവ് പിടിയില്‍  ചാരായവുമായി യുവാവ് പിടിയില്‍  കിഴക്കേ കല്ലട മുക്കം  ചാരായം  കൊല്ലം
കൊല്ലത്ത് 10 ലിറ്റര്‍ ചാരായവുമായി യുവാവ് പിടിയില്‍, പിടിക്കപ്പെട്ടത് വാറ്റുന്നതിനിടെ

By

Published : Sep 5, 2022, 4:02 PM IST

കൊല്ലം: എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ 10 ലിറ്റർ ചാരായവുമായി യുവാവിനെ പിടികൂടി. കിഴക്കേ കല്ലട മുക്കം ഭാഗത്ത് നടത്തിയ റെയ്‌ഡിലാണ് തെക്കേമുറി മുട്ടം ചേരിയിൽ രെജൻ ദാസ് പിടിക്കപ്പെട്ടത്. എക്‌സൈസ് സംഘം ചെല്ലുമ്പോൾ വീടിനോട് ചേർന്ന മുറിയിൽ ചാരായം വാറ്റി കൊണ്ടിരിക്കുകയായിരുന്നു ഇയാൾ.

10 ലിറ്റർ ചാരായത്തിന് പുറമെ 20 ലിറ്റർ കോടയും ഇയാളിൽ നിന്ന് പിടികൂടി. ഓണക്കാലത്ത് വിൽപന നടത്തുന്നതിനായി വാറ്റിയതാണെന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്. കൊല്ലം സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്‌ടർ ടോണി ജോസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ സ്‌പെഷ്യൽ സ്‌ക്വാഡ് പ്രിവന്‍റീവ് എം മനോജ്‌ലാലിന്‍റെ നേതൃത്വത്തിലുള്ള ഷാഡോ സംഘമാണ് പരിശോധന നടത്തിയത്.

ലോക്‌ഡൗൺ സമയങ്ങളിലും സമാന രീതിയിൽ ചാരായം വാറ്റി വില്‍പന നടത്തിയിട്ടുണ്ടെന്ന് ഇയാള്‍ സമ്മതിച്ചിട്ടുണ്ട്.

ABOUT THE AUTHOR

...view details