കൊല്ലം ജില്ലയുടെ ചരിത്ര പൈതൃകങ്ങളും സാംസ്കാരിക തനിമയും പ്രധാന വിനോദസഞ്ചാര സ്ഥലങ്ങളും കോർത്തിണക്കിയൊരുക്കിയ 'KL 02 കാണാം കൊല്ലം' ചിത്രപ്രദർശനം ശ്രദ്ധേയമാകുന്നു. വിഷ്വൽ ആർട്ടിസ്റ്റ് അർജുൻ മാറോളി ഒരുക്കിയ ദൃശ്യ വിരുന്നിൽ അക്രിലിക്, ജലഛായ വർണങ്ങളിൽ വരച്ചുചേർത്ത മുപ്പതോളം ചിത്രങ്ങളാണ് പ്രദർശനത്തിനുള്ളത്.
'KL- 02 കാണാം ' കൊല്ലം ചിത്ര പ്രദർശനത്തിന് തുടക്കമായി - വിഷ്വൽ ആർട്ടിസ്റ്റ്
അക്രിലിക്, ജലഛായ വർണങ്ങളിൽ വരച്ചുചേർത്ത മുപ്പതോളം ചിത്രങ്ങളാണ് പ്രദർശനത്തിനുള്ളത്. വിഷ്വൽ ട്രാവലോഗ് പരമ്പരയിലെ രണ്ടാമത്തെ പ്രദർശനമാണിത്.
KL 02 കാണാം കൊല്ലം
തിരുവനന്തപുരം, കൊച്ചി, കണ്ണൂർ ജില്ലകളിൽ നിരവധി പ്രദർശനങ്ങൾ ഒരുക്കിയിട്ടുണ്ടെങ്കിലും വിഷ്വൽ ട്രാവലോഗ് പരമ്പരയിലെ രണ്ടാമത്തെ പ്രദർശനമാണിത്. കൊല്ലം ജില്ലയിൽ ഉടനീളം സഞ്ചരിച്ച് ആറുമാസംകൊണ്ട് വരച്ച ചിത്രങ്ങളാണ് പ്രദർശനത്തിന് ഒരുക്കിയിരിക്കുന്നത്. എയിറ്റ് പോയിന്‍റ് ആർട്ട് കഫേയും ഡോക്ടർ ജെ ശ്രീകുമാറിന്‍റെ നേതൃത്വത്തിലുള്ള പ്രത്യാശ ഫൗണ്ടേഷനും സംയുക്തമായാണ് പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്. പ്രദർശനം ഞായറാഴ്ച സമാപിക്കും.
Last Updated : May 16, 2019, 6:09 PM IST