കൊല്ലം: കടയ്ക്കൽ ഇട്ടിവ വയ്യാനത്ത് ഭാര്യയെയും മകനെയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം മുന്‍ സൈനികന്‍ തൂങ്ങിമരിച്ചു. വയ്യാനം പി.കെ.ഹൗസിൽ സുദർശനനാണ് ഭാര്യ വസന്തകുമാരി(55)യെയും മകന്‍ വിശാഖി(25)നെയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിച്ചത്. കുടുംബപ്രശ്‌നങ്ങളാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. വീട്ടിൽ നിരന്തരം വഴക്കുകൾ നടക്കുന്നത് പതിവാണെന്നും ഇന്ന് രാവിലെ ഒമ്പത് മണിയോടെ വീട്ടിൽ നിന്നും ബഹളം കേട്ടതായും പ്രദേശവാസികൾ പറയുന്നു.
ഭാര്യയെയും മകനെയും വെട്ടിക്കൊലപ്പെടുത്തി മുന്‍ സൈനികന്‍ തൂങ്ങിമരിച്ചു - kollam murder
കൊല്ലം വയ്യാനം സ്വദേശി സുദർശനനാണ് ഭാര്യയും മകനെയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിച്ചത്
സുദർശനനും ഭാര്യയും മക്കളുമായുള്ള കേസ് കോടതിയിൽ നിലനിൽക്കുന്നുണ്ട്. കോടതിയുടെ നിർദേശപ്രകാരമാണ് ഭാര്യയും മകനും ഇയാൾക്കൊപ്പം താമസിക്കുന്നത്. വൈകിട്ട് മൂന്ന് മണിയായിട്ടും വീട്ടിലുള്ളവരെ പുറത്തുകാണാത്തതിനെ തുടർന്ന് നാട്ടുകാരെത്തി പരിശോധിച്ചപ്പോഴാണ് വസന്തകുമാരിയെ അടുക്കളയോട് ചേർന്നുള്ള മുറിയിലും മകൻ സുധീഷിനെ ബെഡ്റൂമിലും വെട്ടേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സുദർശനനെ വീടിനോട് ചേർന്നുള്ള ചായ്പ്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കടയ്ക്കൽ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.