കേരളം

kerala

ETV Bharat / state

ചിതറയും പെരിയയും സമാനം: ഇ പി ജയരാജന്‍ - പെരിയ ഇരട്ടക്കൊലപാതകം

ബഷീറിനെ കൊലപ്പെടുത്തിയതിന് കാരണം പകയും വിദ്വേഷവും. ചിതറയിലേത് രാഷ്ട്രീയ കൊലപാതകമെന്നും മന്ത്രി.

ചിതറയിലേത് പെരിയ കൊലപാതകം പോലെയെന്ന് ഇ പി ജയരാജന്‍

By

Published : Mar 4, 2019, 6:32 PM IST

ചിതറയിലേത് കൊലപാതകം ആണെന്നതിൽ ആർക്കും സംശയം ഇല്ലല്ലോയെന്ന് മന്ത്രി ഇ പി ജയരാജൻ. ചിതറയിലേത് രാഷ്ട്രീയ കൊലപാതകമാണെന്നും ബഷീറിനെ കൊലപ്പെടുത്തിയതിന് കാരണം പകയും വിദ്വേഷവുമാണെന്നും മന്ത്രി പറഞ്ഞു. പെരിയ കൊലപാതകവും ഇത് പോലെ തന്നെ ആയിരുന്നെന്നും ഇ പി ജയരാജൻ കൂട്ടിച്ചേര്‍ത്തു.

കപ്പ വില്‍പനയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലക്ക് കാരണമെന്നും രാഷ്ട്രീയ വൈരാഗ്യമില്ലെന്നും സഹോദരി അഫ്താബീവി വെളിപ്പെടുത്തിയിരുന്നു. ബന്ധുക്കളുടെ വാദം ശരിവയ്ക്കുന്ന റിമാന്‍ഡ് റിപ്പോര്‍ട്ടാണ് പുറത്ത് വന്നത്. കൊലപാതകം പകരം വീട്ടാനാണെന്ന് തെളിവെടുപ്പിനിടെ പ്രതി ഷാജഹാന്‍ മൊഴി നല്‍കുകയും ചെയ്തിട്ടുണ്ട്. ചിതറ കൊലപാതകം പെരിയ ഇരട്ടക്കൊലക്കേസിന് കോൺഗ്രസ്‌ നൽകിയ തിരിച്ചടിയാണെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ ആരോപണം.

ABOUT THE AUTHOR

...view details