കേരളം

kerala

ETV Bharat / state

ഒടുവില്‍ റോഡിന് നടുവിലെ പോസ്റ്റ് കിഫ്ബി മാറ്റി,പിന്നാലെ വിശദീകരണവും - മൺട്രോത്തുരുത്തിൽ റോഡ്

മൺട്രോത്തുരുത്തിൽ ആറ് മാസങ്ങള്‍ക്ക് മുമ്പേ കരാറുറപ്പിച്ച റോഡിന് വീതി കൂട്ടുമ്പോള്‍ പാതയോരത്തായിരുന്ന പോസ്റ്റ് റോഡിന് മധ്യത്തിലാവുകയായിരുന്നു.

Electric post relocated in mandrothuruth road  റോഡിന്‍റെ മധ്യത്തിലായ പോസ്റ്റ് മാറ്റി സ്ഥാപിച്ചു  മൺട്രോത്തുരുത്തിൽ റോഡ്  mandrothuruth new road
റോഡ് പണി തീര്‍ന്നപ്പോള്‍ റോഡിന്‍റെ മധ്യത്തിലായ പോസ്റ്റ് മാറ്റി സ്ഥാപിച്ചു

By

Published : Apr 17, 2021, 10:51 PM IST

കൊല്ലം: മൺട്രോത്തുരുത്തിൽ റോഡ് പണി തീര്‍ന്നപ്പോള്‍ ഇലക്ട്രിക് പോസ്റ്റ് പാതയുടെ മധ്യത്തിലായത് വാർത്തയായതോടെ കിഫ്‌ബി ഇടപെട്ട് മാറ്റിസ്ഥാപിച്ചു. പോസ്റ്റ്‌ മാറ്റിയതിന് പിന്നാലെ ഫേസ്ബുക്കിലൂടെ കിഫ്‌ബിയുടെ വിശദീകരണവും എത്തി. മൺട്രോത്തുരുത്തിൽ കിഫ്ബി ധനസഹായത്തോടെ നിര്‍മിച്ച റോഡാണ് യാത്രക്കാര്‍ക്ക് വിചിത്ര കാഴ്ച സമ്മാനിച്ചത്. കനറാ ബാങ്ക്-പേഴുംതുരുത്ത് റോഡില്‍ എസ്.വളവിന് 200 മീറ്റര്‍ അടുത്താണ് അപകടം വിളിച്ചുവരുത്തുന്ന രീതിയിൽ ഇലക്ട്രിക് പോസ്റ്റിനെ‌ മധ്യത്തിൽ നിർത്തി റോഡ് നിര്‍മിച്ചത്.

More read: റോഡ് പണി പൂര്‍ത്തിയായപ്പോള്‍ നടുവില്‍ വൈദ്യുതി പോസ്റ്റ്, അനാസ്ഥയെന്ന് ആരോപണം

ആറ് മാസങ്ങള്‍ക്കു മുമ്പേ കരാറുറപ്പിച്ച റോഡിന് വീതി കൂട്ടുമ്പോള്‍ പാതയോരത്തായിരുന്ന പോസ്റ്റ് റോഡിന് മധ്യത്തിലാവുകയായിരുന്നു. ഭിത്തി നിർമാണത്തിനായി പോസ്റ്റ് ഒരു തവണ കെഎസ്ഇബി മാറ്റിസ്ഥാപിച്ചതാണ്. ഇപ്പോൾ റോഡ് നവീകരണത്തിന്‍റെ ഭാഗമായി പോസ്റ്റ് വീണ്ടും മാറ്റുന്നതിന് അധിക തുക വൈദ്യുതി ബോർഡ് ആവശ്യപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച് കെ എസ് എബിയും കിഫ്‌ബിയുമായുള്ള ആശയവിനിമയം നടന്നുവരുകയായിരുന്നു. അതിനാലാണ് പോസ്റ്റ്‌ മാറ്റുന്നത് വൈകിയതെന്നുമാണ് കിഫ്‌ബിയുടെ ഫേസ്ബുക്കിലൂടെയുള്ള വിശദീകരണം. വാര്‍ത്തയായതോടെ ഒരു രൂപ പോലും വാങ്ങാതെയാണ് കെഎസ്‌ഇബി പോസ്റ്റ്‌ മാറ്റിയതെന്നും വിശദീകരണത്തിൽ പറയുന്നു.

ABOUT THE AUTHOR

...view details