കൊല്ലം: കൊട്ടാരക്കാര എംസി റോഡിലുണ്ടായ വാഹനാപകടത്തില്‍ വൃദ്ധ ദമ്പതികള്‍ മരിച്ചു. തിരുവനന്തപുരം സ്വദേശികളായ തോമസുകുട്ടി (75), ശാന്തമ്മ തോമസ് (71) എന്നിവരാണ് മരിച്ചത്. വാളകം എംഎല്‍എ ജംഗ്‌ഷന് സമീപം പുലര്‍ച്ചെയായിരുന്നു അപകടം.
കൊട്ടാരക്കര ഭാഗത്തേക്ക് വരികയായിരുന്ന വാഗണര്‍ കാര്‍ വാളകത്തേക്ക് പോവുകയായിരുന്ന ലോറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറിലുണ്ടായിരുന്ന വൃദ്ധ ദമ്പതികള്‍ തല്‍ക്ഷണം മരിച്ചു.