കൊല്ലം:പന്മന പഞ്ചായത്തിലെ സമൂഹ അടുക്കള നിർത്തിയതിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ, യൂത്ത്കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു. പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ച ഒമ്പത് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്‌തു.
സമൂഹ അടുക്കള നിർത്തിയതില്‍ യുവജന സംഘടനകളുടെ പ്രതിഷേധം - abolition of Community Kitchen
ലോക്ക് ഡൗണ്‍ ലംഘിച്ച് യൂത്ത് കോണ്‍ഗ്രസ്, ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു
കമ്യൂണിറ്റി കിച്ചൺ നിർത്തലാക്കിയതിൽ ഡിവൈഎഫ്ഐ യൂത്ത് കോൺഗ്രസ് പ്രതിഷേധം
സമൂഹ അടുക്കള നിർത്തി; യുവജന സംഘടനകളുടെ പ്രതിഷേധം, 9 പേർ അറസ്റ്റിൽ
നിഷ സുനീഷ്, ഷെബീർഖാൻ, ഷംല നൗഷാദ്, രതീഷ് പുന്തല, ഗോപു, വിഷ്ണു വേണുഗോപാൽ , മുനീർ, റിനോസ് എന്നിവരെയാണ് ചവറ പൊലീസ് അറസ്റ്റ് ചെയ്‌തത്. ഡിവൈഎഫ്ഐയുടെ പ്രതിഷേധ സമരത്തിന് അജീഷ്, രതീഷ്, ഷിജിൻ, വിപിൻ എന്നിവർ നേതൃത്വം നൽകി. നാളെ മുതൽ സമൂഹ അടുക്കളയിൽ നിന്ന് അർഹതപ്പെട്ട എല്ലാവർക്കും ഭക്ഷണം നൽകുമെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് എസ്.ശാലിനി പറഞ്ഞു.