കൊല്ലം: അന്താരാഷ്ട്ര വിപണിയിൽ രണ്ട് കോടി രൂപയ്ക്ക് മേൽ വില വരുന്ന ലഹരിമരുന്ന് എക്സൈസ് സംഘം പിടികൂടി. ഹാഷിഷ് ഓയിലും അഞ്ച് കിലോ കഞ്ചാവും രണ്ട് കേസുകളിലായി സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്മെന്‍റ് സ്ക്വാഡ് പിടികൂടി.
കൊല്ലത്ത് വൻ ലഹരിമരുന്ന് വേട്ട; മൂന്ന് പേർ പിടിയിൽ
ജില്ലയിൽ രണ്ട് കേസുകളിലായി മൂന്ന് പേർ പിടിയിലായി.
ഒക്‌ടോബർ എട്ടിന് തിരുവനന്തപുരത്ത് ആറ്റിങ്ങൽ നഗരൂർ ഭാഗത്ത് നിന്നും ഉദ്ദേശം മൂന്നര കോടിയോളം വിലവരുന്ന മൂന്ന് കിലോ ഹാഷിഷ് ഓയിലും 103 കിലോ കഞ്ചാവും പിടികൂടിയിരുന്നു. ഇതിന് പിന്നിലെ പ്രധാന പ്രതികളെ കുറിച്ച് അന്വേഷിച്ച് കൊണ്ടിരിക്കെയാണ് തൃശൂർ സ്വദേശിയായ പ്രധാന പ്രതി ആന്ധ്രയിൽ ഒളിവിൽ ഇരുന്ന് കൊല്ലം ചവറ ഭാഗം കേന്ദ്രീകരിച്ച് വീട് വാടകക്കെടുത്ത് മയക്ക് മരുന്ന് സംഭരിച്ച് കേരളത്തിലുടനീളം വിൽപന നടത്തുന്നതായി വിവരം ലഭിച്ചത്.
ഹാഷിഷ് ഓയിലുമായി തൃശൂർ സ്വദേശിയായ സിറാജിനെയും കൊല്ലം ചവറ സ്വദേശിയായ അഖിൽ രാജിനെയും കഞ്ചാവുമായി കൊല്ലം കാവനാട് സ്വദേശിയായ അജിമോനെയുമാണ് അറസ്റ്റ് ചെയ്‌തത്.