കൊല്ലം:പുല്ലിച്ചിറകായലിൽ നീന്താനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. തട്ടാമല സ്വദേശി ബിനുരാജ് ആണ് മരിച്ചത്. ബുധനാഴ്‌ചയാണ് (31.08.2022) സംഭവം.
നീന്തലിനായി സുഹൃത്തുക്കൾക്കൊപ്പം സ്ഥിരമായി ബിനുരാജ് ഇവിടെ എത്താറുണ്ട്. ബുധനാഴ്‌ച (31.08.2022) മൂന്ന് സുഹൃത്തുക്കൾക്കൊപ്പം കായലിന്‍റെ മധ്യഭാഗത്തേക്ക് നീന്തി തിരികെ വരുമ്പോഴായിരുന്നു അപകടം. പിറകെ നീന്തിവരുകയായിരുന്ന ബിനുരാജിനെ കാണാതായതിനെ തുടർന്ന് ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ കായലിൽ തെരച്ചിൽ നടത്തിയിട്ടും കണ്ടെത്താനായില്ല.