കേരളം

kerala

ETV Bharat / state

Dowry torture: സ്ത്രീധനം കുറഞ്ഞതിന് കൈ അടിച്ചൊടിച്ചു; പരാതി നല്‍കിയിട്ടും നടപടിയെടുക്കാതെ പൊലീസ്

Punalur Dowry torture|പട്ടിക ഉപയോഗിച്ചുള്ള ആക്രമണത്തില്‍ ശ്രീജയുടെ ഇടതു കൈയുടെ എല്ലൊടിഞ്ഞു. വേദന സഹിക്കാനാകാതെ ബോധരഹിതയിട്ടും വീട്ടുകാര്‍ തിരിഞ്ഞ് നോക്കിയില്ല

dowry torture case Punalur  complaint against Chemmantoor police  dowry attacks in kerala  കൊല്ലത്ത് സ്ത്രീധന പീഡനം  പുനലൂർ ചെമ്മന്തൂർ പൊലീസിനെതിരെ പരാതി  Punalur Dowry torture  സ്ത്രീകള്‍ക്കെതിരായ പീഡനം  വനിതാ കമ്മീഷന്‍
Dowry torture: സ്ത്രീധനത്തിന്‍റെ പേരില്‍ ഗുരുതര പീഡനം; പരാതി നല്‍കിയിട്ടും നടപടിയെടുക്കാതെ പൊലീസ്

By

Published : Dec 6, 2021, 4:50 PM IST

കൊല്ലം:Punalur Dowry torture സ്ത്രീധനം കുറഞ്ഞതിന്‍റെ പേരില്‍ ക്രൂര പീഡനത്തിന് ഇരയായ യുവതിയുടെ പരാതിയില്‍ നടപടിയെടുക്കാതെ പൊലീസ്. പുനലൂർ ചെമ്മന്തൂർ പൊലീസിനെതിരെയാണ് ഗുരുതര ആരോപണം ഉയരുന്നത്.

Dowry torture: സ്ത്രീധനത്തിന്‍റെ പേരില്‍ ഗുരുതര പീഡനം; പരാതി നല്‍കിയിട്ടും നടപടിയെടുക്കാതെ പൊലീസ്

ഭര്‍ത്താവിന്‍റെ സാന്നിധ്യത്തില്‍ ഭര്‍തൃമാതാവ് രാധയും ഭര്‍തൃസഹോദരി ഗിരിജയും ചേര്‍ന്ന് നവംബർ 21നാണ് ചണ്ണപേട്ടഇളവൂർ സ്വദേശിനിയായ ശ്രീജയെ ക്രൂരമായി മര്‍ദിച്ചത്. തടിക്കഷണം കൊണ്ട് അടിക്കുകയും വസ്ത്രങ്ങൾ കത്തിക്കുകയും ചെയ്യ്തു. പട്ടിക ഉപയോഗിച്ചുള്ള ആക്രമണത്തില്‍ ശ്രീജയുടെ ഇടതു കൈയുടെ എല്ലൊടിഞ്ഞു. വേദന സഹിക്കാനാകാതെ ബോധരഹിതയിട്ടും വീട്ടുകാര്‍ തിരിഞ്ഞ് നോക്കിയില്ല. തന്നെ മർദിക്കുമ്പോൾ ഭർത്താവ് നോക്കി നിൽക്കുകയാണ് ചെയ്തതെന്നും ശ്രീജ ആരോപിച്ചു.

മര്‍ദനത്തിന് ശേഷെ ഇവര്‍ പുനലൂർ ചെമ്മന്തൂർ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. ദിവസങ്ങൾ പിന്നിട്ടിട്ടും ആക്രമിച്ചവര്‍ക്കെതിരെ പൊലീസ് നപടിയെടുത്തില്ല. ഇതോടെ ശ്രീജ വനിതാ കമ്മിഷനിൽ പരാതി നൽകി. കൊല്ലത്ത് നടന്ന വനിതാ കമ്മിഷൻ അദാലത്തിൽ എത്തിയ ശ്രീജയും മാതാവ് പ്രസന്നയും കമ്മിഷന് മുന്നില്‍ കാര്യങ്ങൾ വിശദീകരിച്ചു.

Also Read:ഭർത്താവ് തുന്നിയ ബ്ലൗസ് ഇഷ്‌ടമായില്ല; മനോവിഷമത്തിൽ യുവതി ആത്‌മഹത്യ ചെയ്‌തു

വനിതാകമ്മിഷൻ ശ്രീജയുടെ ഭർത്താവിന്‍റെ മാതാവിനോടും സഹോദരിയോടും അടുത്ത സിറ്റിങ്ങില്‍ വരാൻ ആവശ്യപ്പെട്ട് നോട്ടീസയച്ചിട്ടുണ്ട്. 14 വർഷം മുമ്പാണ് പുനലൂർ കലയനാട് സ്വദേശിയും ഓട്ടോ ഡ്രൈവറുമായ ഗിരീഷ് ശ്രീജയെ വിവാഹം ചെയ്തത്. ഈ സയമത്ത് 10 പവനും ഒരു ലക്ഷം രൂപയും ഇയാള്‍ സ്ത്രീധനമായി ആവശ്യപ്പെട്ടു. എന്നാല്‍ പത്ത് പവനും, 35000 രൂപയും ശ്രീജയുടെ വീട്ടുകാര്‍ ഇയാള്‍ക്ക് നല്‍കി വിവാഹം നടത്തി.

സ്ത്രീധന തുകയുടെ ബാക്കിയായ 65000 രൂപ നൽകണമെന്നാവശ്യപ്പെട്ട് യുവതിയെ വര്‍ഷങ്ങളായി യുവാവും വീട്ടുകാരും പീഡിപ്പിക്കുകയായിരുന്നു. പല ദിവസങ്ങളിലും ആഹാരം നൽകാതെ പട്ടിണിക്കിട്ടതായും ശ്രീജ പറഞ്ഞു. ഇവര്‍ക്ക് 13, 11 വയസുള്ള രണ്ട് ആൺകുട്ടികളുണ്ട്.

ABOUT THE AUTHOR

...view details