കേരളം

kerala

ETV Bharat / state

ഡോർ ഡെലിവറി; മൊബൈല്‍ 'ആപ്പ്' സൗകര്യമൊരുക്കി കൊല്ലം ജില്ലാ കലക്‌ടര്‍

ജില്ലയിലെ പ്രമുഖ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ നിന്നും ആവശ്യമുള്ള സാധനങ്ങള്‍ മൊബൈല്‍ ആപ്പില്‍ രേഖപ്പെടുത്തുവാനും ലിസ്റ്റ് എഴുതി ഫോട്ടോയെടുത്ത് നല്‍കാനും സൗകര്യമുണ്ട്. സാധനം ലഭിച്ച ശേഷം മാത്രം ബില്‍തുക നല്‍കിയാല്‍ മതിയാകും. വാട്സ് ആപ് നമ്പര്‍ - 6282864636, 9074141702.

അവശ്യസാധനങ്ങള്‍  മൊബൈല്‍ 'ആപ്പ്'  കൊല്ലം ജില്ലാ കലക്‌ടര്‍  ക്യു ആര്‍ കോഡ്  ആംബുലന്‍സ് സൗകര്യം  വാട്ട്‌സ് ആപ് നമ്പര്‍
ഡോർ ഡെലിവറി; മൊബൈല്‍ 'ആപ്പ്' സൗകര്യമൊരുക്കി കലക്‌ടര്‍

By

Published : Apr 10, 2020, 12:22 PM IST

കൊല്ലം: അവശ്യസാധനങ്ങള്‍ വാങ്ങാന്‍ മൊബൈല്‍ 'ആപ്പ്' ലൂടെ സൗകര്യമൊരുക്കി കൊല്ലം ജില്ലാ കലക്‌ടര്‍. ഡോര്‍ ടു ഡോര്‍ എന്ന് പേരിട്ടിരിക്കുന്ന മൊബൈല്‍ ആപ്പിലൂടെ ആവശ്യമായ സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്താല്‍ മാത്രം മതിയാവും. സാധനങ്ങള്‍ വീട്ടുമുറ്റത്ത് എത്തും. ജില്ലയിലെ പ്രമുഖ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ നിന്നും ആവശ്യമുള്ള സാധനങ്ങള്‍ മൊബൈല്‍ ആപ്പില്‍ രേഖപ്പെടുത്തുവാനും ലിസ്റ്റ് എഴുതി ഫോട്ടോയെടുത്ത് നല്‍കാനും സൗകര്യമുണ്ട്. സാധനം ലഭിച്ച ശേഷം മാത്രം ബില്‍തുക നല്‍കിയാല്‍ മതിയാകും.

സാധനങ്ങള്‍ സുരക്ഷിതമായി എത്തിക്കുന്നതിന് ഡെലിവറി ബോയ്‌സിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ലോക്‌ഡൗണ്‍ കാലത്ത് പൊതുജനങ്ങളുടെ പുറത്തേക്കുള്ള സഞ്ചാരം ഒഴിവാക്കി സാധനങ്ങള്‍ വാങ്ങുന്നതിനും മികച്ച സേവനം ലഭ്യമാക്കുന്നതിനും ഈ ആപ്പ് ഉപയോഗപ്പെടുത്താവുന്നതാണ്. ആപ്പ് പ്ലേസ്റ്റോറില്‍ നിന്നും, ക്യു ആര്‍ കോഡ് വഴിയും ഡൗണ്‍ ലോഡ് ചെയ്യാവുന്നതാണ്.

ജില്ലയിലെ കമ്മ്യൂണിറ്റി കിച്ചണ്‍ വിവരങ്ങള്‍, ആംബുലന്‍സ് സൗകര്യം, അവശ്യ മരുന്നുകളുടെ സേവനം എന്നിവ ഈ ആപ്പില്‍ ലഭ്യമാണ്. കെ എ മുഹമ്മദ് റാഫി, ബോബി സെബാസ്റ്റ്യന്‍, പി എസ് വിഷ്‌ണു എന്നിവരടങ്ങിയ സംഘമാണ് ആപ്പ് നിര്‍മിച്ചത്. സേവനങ്ങള്‍ വാട്ട്‌സ് ആപ്പ് വഴിയും ആവശ്യപ്പെടാവുന്നതാണ്. വാട്ട്‌സ് ആപ് നമ്പര്‍ - 6282864636, 9074141702.

ABOUT THE AUTHOR

...view details