കൊല്ലം: വരിഞ്ഞ് കെട്ടിയ കൈകാലുകളുമായി കാണികളെ ആവേശഭരിതരാക്കി ഡോള്‍ഫിന്‍ രതീഷ് നീന്തിക്കയറി. ബീച്ച് ഗെയിംസ് 2019 ന്‍റെ ഭാഗമായി കൊല്ലം ബീച്ചില്‍ സംഘടിപ്പിച്ച സാഹസിക നീന്തല്‍ പ്രകടനം കാണികള്‍ക്ക് വ്യത്യസ്ത അനുഭവമായി. ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ രതീഷിന്‍റെ കൈകാലുകള്‍ ബന്ധിച്ചതോടെ കാണികള്‍ക്ക് ആകാംക്ഷയായി. സാഹസിക നീന്തലിന് സാക്ഷിയാകാന്‍ കലക്ടറും ബോട്ടില്‍ കടലിലേക്ക് തിരിച്ചു. ശക്തികുളങ്ങര പുലിമുട്ടിന് സമീപത്ത് നിന്ന് കടലിലേക്ക് ചാടിയ രതീഷ് 10 മിനിറ്റ് കൊണ്ട് ഡോള്‍ഫിനെ പോലെ കരയിലേക്ക് നീന്തി കയറുകയായിരുന്നു. അതിശയയിപ്പിക്കുന്നതും ആവേശം പകരുന്നതുമായ പ്രകടനം.
ഓളങ്ങള്‍ കീഴടക്കി ഡോള്‍ഫിന്‍ രതീഷിന്റെ സാഹസിക നീന്തല്‍ - സാഹസിക നീന്തല്‍
ചെറിയഴീക്കല്‍ സ്വദേശിയായ രതീഷ് 12 വര്‍ഷമായി കൊല്ലം ബീച്ചിലെ ലൈഫ് ഗാര്‍ഡാണ്. ബന്ധിപ്പിക്കപ്പെട്ട കൈകാലുകളുമായി ഡോള്‍ഫിനെ പോലെ നീന്തുന്നത് കൊണ്ടാണ് ഡോള്‍ഫിന്‍ രതീഷ് എന്ന് പേര് ലഭിച്ചത്
ചെറിയഴീക്കല്‍ സ്വദേശിയായ രതീഷ് 12 വര്‍ഷമായി കൊല്ലം ബീച്ചിലെ ലൈഫ് ഗാര്‍ഡാണ്. ബന്ധിപ്പിക്കപ്പെട്ട കൈകാലുകളുമായി ഡോള്‍ഫിനെ പോലെ നീന്തുന്നത് കൊണ്ട് ഡോള്‍ഫിന്‍ രതീഷ് എന്നു പേര് വന്നു. സര്‍ക്കാരിന്‍റെ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളിലെ മുഖ്യ പങ്കാളികൂടിയാണ് ഇയാൾ. മൂന്ന് തവണ സാഹസിക നീന്തലിന് ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ സ്ഥാനം നേടി. മുങ്ങി മരണങ്ങള്‍ ഇല്ലാതാക്കുന്നതിന് യുവതലമുറയെ ബോധവാന്മാരാക്കുന്നതിന്‍റെ ഭാഗമായി കൂടിയാണ് പ്രകടനം നടത്തിയതെന്ന് ഡോള്‍ഫിന്‍ രതീഷ് പറയുന്നു. ബീച്ച് ഗെയിംസ് സംഘാടക സമിതിയുടെ ഉപഹാരം രതീഷിന് ജില്ലാ കലക്ടര്‍ സമ്മാനിച്ചു.