കൊല്ലം : വയോധികരെ മർദിച്ച സംഭവത്തിൽ അഞ്ചലിൽ പ്രവർത്തിക്കുന്ന സ്നേഹാലയം (Arpitha snehalayam) അടച്ചുപൂട്ടാൻ കലക്‌ടറുടെ ഉത്തരവ്. ഇവിടെയുള്ള അന്തേവാസികളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനും സാമൂഹിക നീതി വകുപ്പിന് (Department of Social Justice) നിർദേശം നൽകി.
വയോധികരെ മര്‍ദിക്കുക, അസഭ്യം പറയുക തുടങ്ങി ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്ന അഞ്ചല്‍ പനയഞ്ചേരി അര്‍പ്പിത സ്നേഹാലയം അടച്ചുപൂട്ടി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അഞ്ചല്‍ വില്ലേജ് ഓഫിസര്‍ക്ക് കലക്‌ടർ നിർദേശം നൽകി.
വയോധികർക്ക് മർദനം: അഞ്ചലിലെ സ്നേഹാലയം അടച്ച് പൂട്ടാൻ ഉത്തരവ് ആർ.ടി.ഒ, സാമൂഹിക നീതി ഓഫിസർ തുടങ്ങിയവർ നടത്തിയ പരിശോധനയിൽ സ്‌നേഹാലയത്തിൽ ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു. കഴിഞ്ഞ ദിവസം വനിത കമ്മിഷൻ അംഗം അഡ്വ. എം.എസ്.താര തെളിവെടുപ്പ് നടത്തിയിരുന്നു.
ALSO READ:Cracks In Reservoir | ആന്ധ്രയിലെ ജലസംഭരണിയില്‍ വിള്ളല്‍; 18 ഗ്രാമങ്ങള്‍ ഒഴിപ്പിച്ചു
വരുന്ന ഒരാഴ്‌ചയ്ക്കകം സ്ഥാപനത്തിന്‍റെയും അന്തേവാസികളുടെയും രേഖകൾ നൽകാൻ എം. എസ്. താര അർപ്പിത സ്നേഹാലയം അധികൃതരോട് ആവശ്യപ്പെട്ടിരുന്നു.
ഇവിടെയുള്ള അന്തേവാസികള്‍ ആരെന്നോ എവിടെനിന്നും കൊണ്ടുവന്നതെന്നോ യാതൊരുവിധ രേഖയും സ്ഥാപനത്തില്‍ ഇല്ല. സാമ്പത്തിക സ്രോതസിനെ കുറിച്ചും വിവരങ്ങള്‍ ഉണ്ടായിരുന്നില്ല. ഈ കണ്ടെത്തെലുകള്‍ അടങ്ങുന്ന റിപ്പോര്‍ട്ട് ലഭിച്ചതിന് പിന്നാലെയാണ് കലക്‌ടർ നടപടി സ്വീകരിച്ചത്.
വരും ദിവസം സ്ഥാപന ഉടമ ഉള്‍പ്പെടുന്നവര്‍ക്കെതിരെ കൂടുതല്‍ നടപടികള്‍ ഉണ്ടാകാനാണ് സാധ്യത. കഴിഞ്ഞ ആഴ്‌ചയാണ് അന്തേവാസികളെ മര്‍ദിക്കുന്നതും അസഭ്യം പറയുന്നതുമടക്കമുള്ള ദൃശ്യങ്ങള്‍ പുറത്തുവന്നത്. തുടര്‍ന്ന് വലിയ പ്രതിഷേധങ്ങള്‍ സ്ഥാപനത്തിനും നടത്തിപ്പുകാരനും എതിരെ ഉയര്‍ന്നിരുന്നു.