കൊല്ലം: ജില്ലയിൽ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ നിരോധനാജ്ഞ ഏർപ്പെടുത്തി ജില്ലാ കലക്ടർ ബി.അബ്ദുൾ നാസർ. വിവാഹ ചടങ്ങുകളിൽ 50 പേർക്കും ശവസംസ്കാര ചടങ്ങിൽ 20 പേർക്കും പങ്കെടുക്കാം. സർക്കാർ ചടങ്ങുകൾ, പ്രാർത്ഥനകൾ, മറ്റു മതപരമായ ചടങ്ങുകൾ എന്നിവയിൽ 20 പേർക്ക് പങ്കെടുക്കാം. ബസ്റ്റാൻഡ്, സർക്കാർ ഓഫീസുകൾ, കച്ചവടസ്ഥാപനങ്ങൾ, വ്യാപാരസ്ഥാപനങ്ങൾ, ജോലി സ്ഥലങ്ങൾ, ആശുപത്രികൾ, പരീക്ഷ നടത്തിപ്പ്, നിയമന റിക്രൂട്ട്മെന്‍റ് എന്നിവിടങ്ങളിൽ എത്തുന്നവർ കൃത്യമായും സാമൂഹ്യ അകലം പാലിക്കണം.
കൊല്ലത്ത് നിയന്ത്രണങ്ങൾ കടുപ്പിച്ച് ജില്ലാ ഭരണകൂടം - കൊല്ലം
വിവാഹ ചടങ്ങുകളിൽ 50 പേർക്കും ശവസംസ്കാര ചടങ്ങിൽ 20 പേർക്കും പങ്കെടുക്കാം. സർക്കാർ ചടങ്ങുകൾ, പ്രാർത്ഥനകൾ, മറ്റു മതപരമായ ചടങ്ങുകൾ എന്നിവയിൽ 20 പേർക്ക് പങ്കെടുക്കാം.

കൊല്ലത്ത് നിയന്ത്രണങ്ങൾ കടുപ്പിച്ച് ജില്ലാ ഭരണകൂടം
പരീക്ഷകൾ നടത്താൻ അനുവദിക്കും. എന്നാൽ പോസിറ്റീവ് ആയവർക്കും നിരീക്ഷണത്തിൽ കഴിയുന്നവർക്കും പ്രത്യേകം മുറികൾ ഉറപ്പാക്കണം. ജനങ്ങൾ എത്തുന്ന പൊതുസ്ഥലങ്ങളിൽ അണുനശീകരണം നടത്താൻ തദ്ദേശസ്ഥാപന സെക്രട്ടറിമാർ നടപടി സ്വീകരിക്കണം. നിയമലംഘനം ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടികൾ സ്വീകരിക്കുമെന്നും ഉത്തരവിലുണ്ട്. അതേസമയം ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധന. ഇന്നലെ ജില്ലയിൽ 892 പേർക്ക് ആണ് കൊവിഡ് സ്ഥിരീകരിച്ചത്.