കൊല്ലത്ത് ഒരാൾക്ക് ഡിഫ്‌തീരിയ രോഗം സ്ഥിരീകരിച്ചു - ഓച്ചിറ
മുൻകരുതൽ നടപടികളുമായി ആരോഗ്യവകുപ്പ്
diphtheria
കൊല്ലം:ജില്ലയില്‍ ഒരാൾക്ക് ഡിഫ്‌തീരിയ രോഗം സ്ഥിരീകരിച്ചു. ഓച്ചിറയിലെ ഒരു മതപഠന സ്ഥാപനത്തിലെ പതിനൊന്ന് വയസുകാരനാണ് രോഗം ബാധിച്ചത്. വിദ്യാർഥി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്. മതപഠനസ്ഥാപനത്തില്‍ താമസിച്ച് പഠിക്കുന്ന 253 വിദ്യാർഥികളില്‍ ചിലര്‍ പനി ബാധിതരാണ്. ഇതിൽ അഞ്ച് പേരുടെ തൊണ്ടയിലെ ശ്രവം സർക്കാർ ലാബിൽ പരിശോധനക്കായി അയച്ചിട്ടുണ്ട്. രോഗം പടരാതിരിക്കാൻ മുൻകരുതൽ സ്വീകരിച്ചിട്ടുണ്ടെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.