കേരളം

kerala

ETV Bharat / state

മദ്യപിക്കാൻ സ്ഥലം നൽകിയില്ല; യുവാവിനെ വധിക്കാന്‍  ശ്രമിച്ച മൂന്നു പേർ അറസ്റ്റിൽ - മൂന്നു പേർ അറസ്റ്റിൽ

കടൽ തീരത്തിരുന്ന് മദ്യപിക്കാൻ സ്ഥലം നൽകാത്തതിന്‍റെ പേരിലാണ് യുവാക്കൾക്ക് നേരെ പ്രതികൾ ആക്രമണം നടത്തിയത്.

കൊല്ലം  drink  kollam  trying to kill  three arrested  crime  മദ്യപാനം  കൊലപാതക ശ്രമം  മൂന്നു പേർ അറസ്റ്റിൽ  കുറ്റകൃത്യങ്ങൾ
മദ്യപിക്കാൻ സ്ഥലം നൽകിയില്ല;യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച മൂന്നു പേർ അറസ്റ്റിൽ

By

Published : Nov 5, 2020, 8:08 AM IST

Updated : Nov 5, 2020, 11:39 AM IST

കൊല്ലം: കടൽ തീരത്തിരുന്ന് മദ്യപിക്കാൻ സ്ഥലം നൽകാത്തതിന്‍റെ പേരിൽ യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നു പേരെ ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തു. ഇരവിപുരം തെക്കുംഭാഗം ഗാർഫിൽ ക്ലബ്ബിന് വടക്ക് ജിനു നിവാസിൽ ജിനു (34), കാക്ക തോപ്പ് ഷൈനി മന്ദിരത്തിൽ ജോസ് അജയകുമാർ (40), ഗാർഫിൽ ക്ലബ്ബിന് സമീപം ന്യൂ കോളനിയിൽ വിനോദ് (40) എന്നിവരാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് പതിനൊന്നരയോടെ കാക്കത്തോപ്പ് കടൽതീരത്തായിരുന്നു സംഭവം.

കടപ്പുറത്തിരുന്നു മൊബൈലിൽ കളിച്ചു കൊണ്ടിരുന്ന യുവാക്കളോട് വല നിർമാണ തൊഴിലാളികളായ പ്രതികൾ തങ്ങൾക്ക് അവിടെയിരുന്ന് മദ്യപിക്കണമെന്നും അവിടെ നിന്ന് മാറി പോകണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ യുവാക്കൾ അവിടെ നിന്നും മാറി പോകാത്തതിനെ തുടർന്ന് വലയുടെ റോപ്പ് മുറിക്കുവാൻ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ച് ഇവർ യുവാക്കൾക്കു നേരെ ആക്രമണം നടത്തുകയായിരുന്നു. ഇവരുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ കാക്കത്തോപ്പ് ക്ലാവറ മുക്കിന് സമീപം ഹിമേഷ് വില്ലയിൽ ഹിമേഷ് (20) ഇപ്പോഴും തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികളെ പിടികൂടുന്നതിനായി കൊല്ലം എ. സി.പി.പ്രദീപ് കുമാറിന്‍റെ നിർദേശ പ്രകാരം ഇരവിപുരം എസ്.എച്ച്.ഓ. വിനോദ് കെയുടെ നേതൃത്വത്തിൽ അന്വേഷണ സംഘം രൂപീകരിക്കുകയും ഒളിവിലായിരുന്ന പ്രതികളെ മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിൽ നിന്നായി പിടികൂടുകയുമായിരുന്നു. സംഭവത്തിന് ശേഷം ഇവർ രക്ഷപെടാൻ ഉപയോഗിച്ച ബൈക്കും ആക്രമിക്കുവാൻ ഉപയോഗിച്ച കത്തിയും പൊലീസ് കണ്ടെടുത്തു.

Last Updated : Nov 5, 2020, 11:39 AM IST

ABOUT THE AUTHOR

...view details