കൊല്ലം: ധ്വനി സാംസ്ക്കാരിക കൂട്ടായ്‌മയുടെ നേതൃത്വത്തിൽ ഭക്ഷ്യകിറ്റ് വിതരണം ചെയ്തു. ചവറ ഇടപ്പള്ളിക്കോട്ട കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു കുട്ടം ചെറുപ്പക്കാരുടെ സൗഹ്യദ കൂട്ടായ്‌മയാണ് ധ്വനി. പൻമന പഞ്ചായത്തിലെ നൂറോളം കുടുംബങ്ങൾക്കാണ് ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തത്.
ധ്വനി സാംസ്ക്കാരിക കൂട്ടായ്‌മയുടെ നേതൃത്വത്തിൽ ഭക്ഷ്യകിറ്റ് വിതരണം - ഭക്ഷ്യകിറ്റ് വിതരണം
ചവറ ഇടപ്പള്ളിക്കോട്ട കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ചെറുപ്പക്കാരുടെ സൗഹ്യദ കൂട്ടായ്‌മയാണ് ധ്വനി
![ധ്വനി സാംസ്ക്കാരിക കൂട്ടായ്‌മയുടെ നേതൃത്വത്തിൽ ഭക്ഷ്യകിറ്റ് വിതരണം Dhwani cultural community food food kit distribution ധ്വനി സാംസ്ക്കാരിക കൂട്ടായ്മ ഭക്ഷ്യകിറ്റ് വിതരണം ചവറ ഇടപ്പള്ളിക്കോട്ട](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6734208-937-6734208-1586497294170.jpg)
ധ്വനി സാംസ്ക്കാരിക കൂട്ടായ്‌മയുടെ നേതൃത്വത്തിൽ ഭക്ഷ്യകിറ്റ് വിതരണം
ധ്വനി സാംസ്ക്കാരിക കൂട്ടായ്‌മയുടെ നേതൃത്വത്തിൽ ഭക്ഷ്യകിറ്റ് വിതരണം
കിറ്റ് വിതരണത്തിന് പോകുന്നവർക്ക് സൗജന്യമായി മാസ്‌കുകളും ഗ്ലൗസുകളും, സാനിറ്റൈസറുകളും ഐഡിയൽ മെഡിക്കൽസ് ഉടമ സൗജന്യമായി നൽകി.
ഭക്ഷ്യ ധാന്യ കിറ്റ് വിതരണത്തിൻ്റെ ഉദ്ഘാടനം ക്രൈം ബ്രാഞ്ച് എസ്.ഐ നജീബ് നിർവ്വഹിച്ചു. ധ്വനി പ്രസിഡണ്ട് ഷൈൻ പി.എസ് അദ്ധ്യക്ഷത വഹിച്ചു. അജയൻ, രഞ്ചിത്ത് , പ്രശാന്ത് പ്രഭാകർ, വിനീത് വിശ്വനാഥൻ എന്നിവർ നേതൃത്വം നൽകി.