കൊല്ലം: പ്രകൃതിയെ തകർത്തല്ല വികസനം നടത്തേണ്ടതെന്ന് ഡെപ്യൂട്ടി മേയർ കൊല്ലം മധു. 'സുഗതകുമാരിയും പരിസ്ഥിതി ചിന്തയും' എന്ന വിഷയത്തിൽ വനിത കലാ സാഹിതി ജില്ലാ കമ്മിറ്റിയുടെയും യുവ കലാ സാഹിതി മേഖലാ കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ പ്രസ് ക്ലബിൽ സംഘടിപ്പിച്ച സെമിനാർ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സെമിനാറിന് മുന്നോടിയായി ഇരുപത്തിയഞ്ചോളം കവികൾ പങ്കെടുത്ത കാവ്യാർച്ചനയും നടന്നു. സൈലന്‍റ് വാലി കാടുകൾ ഇന്നും പച്ചപ്പോടെ നിലനിൽക്കാൻ കാരണം കവയത്രി സുഗതകുമാരിയുടെ ക്രിയാത്മക ഇടപ്പെടൽ മൂലമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രകൃതിയെ തകർത്തല്ല വികസനം നടത്തേണ്ടതെന്ന് ഡെപ്യൂട്ടി മേയർ കൊല്ലം മധു - kollam corporation
'സുഗതകുമാരിയും പരിസ്ഥിതി ചിന്തയും' എന്ന വിഷയത്തിൽ പ്രസ് ക്ലബിൽ സംഘടിപ്പിച്ച സെമിനാർ ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു ഡെപ്യൂട്ടി മേയര്‍.
പ്രകൃതിയെ തകർത്തല്ല വികസനം നടത്തേണ്ടതെന്ന് ഡെപ്യൂട്ടി മേയർ കൊല്ലം മധു
പ്രകൃതിയെ നശിപ്പിക്കുകയും ജീവശ്വാസമേകുന്ന മരങ്ങൾ വെട്ടിമാറ്റുകയും ചെയ്‌തല്ല വികസനം കൊണ്ട് വരേണ്ടതെന്നും ഡെപ്യൂട്ടി മേയർ കൂട്ടിച്ചേര്‍ത്തു. പ്രകൃതിയെ കാത്ത് സൂക്ഷിച്ച ഒരു അമ്മയുടെ കരുതൽ സുഗതകുമാരിയിലുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വനിത കലാസാഹിതി സെക്രട്ടറി പി ഉഷാകുമാരി, യുവകലാസാഹിതി ജില്ലാ പ്രസിഡന്‍റ് പ്രൊഫസര്‍ എസ് അജയൻ, സെക്രട്ടറി ബാബു പാക്കനാർ, മേഖല പ്രസിഡന്‍റ് അഭിലാഷ് തുടങ്ങിയവർ സെമിനാറില്‍ പങ്കെടുത്തു.