കേരളം

kerala

ETV Bharat / state

ദേവസ്വം ബോര്‍ഡിന്‍റെ പേരില്‍ വ്യാജ രസീത് അച്ചടിച്ച സംഭവം : പ്രതികൾ പിടിയിൽ - കുളത്തൂപ്പുഴ ശ്രീധര്‍മ്മ ശാസ്‌താ ക്ഷേത്രം

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ പേരില്‍ വ്യാജ രസീത് അച്ചടിച്ച്‌ ബാലചന്ദ്രനും, മഹേന്ദ്രനും ചേര്‍ന്ന് അഞ്ചാം നമ്പര്‍ ബലിതര്‍പ്പണ കേന്ദ്രത്തില്‍ എത്തിയവരില്‍ നിന്നും നൂറുരൂപ വീതം ഈടാക്കിയിരുന്നു.

ദേവസ്വം ബോര്‍ഡിന്‍റെ പേരില്‍ വ്യാജ രസീത് അച്ചടിച്ച സംഭവം : പ്രതികൾ പിടിയിൽ

By

Published : Aug 2, 2019, 5:18 PM IST

കൊല്ലം : കുളത്തൂപ്പുഴ ശ്രീധര്‍മ്മ ശാസ്‌താ ക്ഷേത്രത്തിലെ ബാലിതര്‍പ്പണ ചടങ്ങുകള്‍ക്ക് ദേവസ്വം ബോര്‍ഡിന്‍റെ പേരില്‍ വ്യാജ രസീത് അച്ചടിച്ച്‌ അധിക തുക ഈടാക്കിയ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. കുളത്തൂപ്പുഴ അമ്പലക്കടവ് വള്ളക്കടവ് വീട്ടില്‍ ബാലചന്ദ്രന്‍, ഇയാളുടെ മകന്‍ മഹി എന്ന മഹേന്ദ്രന്‍ എന്നിവരെയാണ് കുളത്തൂപ്പുഴ സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ സതികുമാറിന്‍റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്‌തത്. അറസ്റ്റ് രേഖപ്പെടുത്തിയ ഇരുവരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍റ് ചെയ്‌തു. വഞ്ചന, വ്യാജ രേഖചമക്കല്‍ എന്നീ കുറ്റം ചുമത്തിയാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.

ബലിതർപ്പണ ചടങ്ങുകൾക്കിടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ പേരില്‍ വ്യാജ രസീത് അച്ചടിച്ച്‌ ബാലചന്ദ്രനും, മഹേന്ദ്രനും ചേര്‍ന്ന് അഞ്ചാം നമ്പര്‍ ബലിതര്‍പ്പണ കേന്ദ്രത്തില്‍ എത്തിയവരില്‍ നിന്നും നൂറുരൂപ വീതം ഈടാക്കിയിരുന്നു. ദേവസ്വം ബോര്‍ഡ് അംഗീകരിച്ച അമ്പതു രൂപയില്‍ കൂടുതല്‍ വാങ്ങിയത് ബലിതര്‍പ്പണത്തിനെത്തിയ ചിലര്‍ ചോദ്യം ചെയ്‌തു. ഇവര്‍ പരാതിയുമായി കുളത്തൂപ്പുഴ ശ്രീധര്‍മ്മശാസ്‌താ ക്ഷേത്രത്തിലെ ദേവസ്വം സബ്ഗ്രൂപ്പ് ഓഫീസറെ സമീപിക്കുകയിരുന്നു. സബ്ഗ്രൂപ്പ് ഓഫീസറുടെ പരാതിയെ തുടര്‍ന്ന് സ്ഥലത്ത് എത്തിയ പൊലീസ് ഇവിടത്തെ ബലിതര്‍പ്പണ ചടങ്ങുകള്‍ തടയുകയും ഇരുവരെയും കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു. സംഭവ സ്ഥലത്തുനിന്നും ഒന്‍പതിനായിരത്തോളം രൂപയും വ്യാജമായി അച്ചടിച്ച നിരവധി രസീത് ബുക്കുകളും പൊലീസ് കണ്ടെടുത്തു. അതേസമയം ദേവസ്വം ഓഫീസറോട് ചോദിച്ച് അനുവാദം വാങ്ങിയ ശേഷമാണ് രസീത് അച്ചടിച്ചതെന്ന് അറസ്റ്റിലായവര്‍ പറയുന്നു.

ABOUT THE AUTHOR

...view details