കൊല്ലം: ദേവനന്ദയുടെ മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന നിഗമനത്തിൽ ബന്ധുക്കൾ ഉറച്ചുനിൽക്കുന്നതിനിടെ ഫോറൻസിക് സംഘം സംഭവ സ്ഥലം പരിശോധിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഫോറൻസിക് വിഭാഗം മേധാവി പ്രൊഫ.ശശികല, പ്രൊഫ.വത്സല, ഡോ.ഷീന എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ഉച്ചക്ക് രണ്ടരയോടെ അന്വേഷണ സംഘത്തിനൊപ്പം വീട്ടിലെത്തിയ ഫോറൻസിക് വിദഗ്‌ധർ വീട്ടിലും പരിസര പ്രദേശങ്ങളിലും തെളിവെടുപ്പ് നടത്തി.
ദേവനന്ദയുടെ മരണം; സംഭവ സ്ഥലം സന്ദർശിച്ച് ഫോറൻസിക് സംഘം - ഡിവൈഎസ്‌പി ജോർജ് കോശി
ഉച്ചക്ക് രണ്ടരയോടെ അന്വേഷണ സംഘത്തിനൊപ്പമെത്തിയ ഫോറൻസിക് വിദഗ്‌ധർ വീട്ടിലും പരിസര പ്രദേശങ്ങളിലും പരിശോധന നടത്തി
ദേവനന്ദയുടെ മരണം; സംഭവ സ്ഥലം സന്ദർശിച്ച് ഫോറൻസിക് സംഘം
200 മീറ്റർ അകലെയുള്ള ഇത്തിക്കരയാറിന്‍റെ കൈവഴിയായ തോട്ടിലായിരുന്നു കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തോടിന് കുറുകെ സ്ഥാപിച്ച തടയണയുടെ ഇരുവശങ്ങളും നിരീക്ഷിച്ച സംഘം തടയണക്ക് താഴെ തോടിന്‍റെ ആഴം അളന്നു. കൂടാതെ മൃതദേഹം കണ്ടെത്തിയ സ്ഥലവും പരിശോധിച്ചു. അന്വേഷണ സംഘം മേധാവി ഡിവൈഎസ്‌പി ജോർജ് കോശിയും സംഘത്തിലുണ്ടായിരുന്നു. അന്വേഷണം പുരോഗമിക്കുന്നുവെന്നും കൂടുതൽ വിശദാംശങ്ങൾ ഇപ്പോൾ പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
Last Updated : Mar 4, 2020, 7:07 PM IST