കേരളം

kerala

ETV Bharat / state

യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍ - ചാത്തിനാംകുളം സ്വദേശി

സുഹൃത്തുമായി വഴക്കിടുന്നത് എതിർത്തതിലുള്ള വിരോധമായിരുന്നു സംഭവത്തിന് കാരണം. മദ്യലഹരിയിലായിരുന്ന പ്രതി ആക്രമിക്കാൻ വീട്ടിൽ കയറി വരുന്നത് കണ്ട ഷാനവാസ് ഇറങ്ങി ഓടുകയായിരുന്നു.

attempted murder case  Defendant  arrested  കൊലപ്പെടുത്താന്‍ ശ്രമം  പ്രതി അറസ്റ്റില്‍  കൊല്ലം  ചാത്തിനാംകുളം സ്വദേശി  നവാസ്
യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍

By

Published : Jul 15, 2020, 4:11 PM IST

കൊല്ലം:യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ സുഹൃത്ത് അറസ്റ്റില്‍. ചാത്തിനാംകുളം സ്വദേശി സിദ്ദിഖാണ് പിടിയിലായത്. നവാസ് എന്ന യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചതിനാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. സുഹൃത്തുമായി വഴക്കിടുന്നത് എതിർത്തതിലുള്ള വിരോധമായിരുന്നു സംഭവത്തിന് കാരണം. മദ്യലഹരിയിലായിരുന്ന പ്രതി ആക്രമിക്കാൻ വീട്ടിൽ കയറി വരുന്നത് കണ്ട ഷാനവാസ് ഇറങ്ങി ഓടുകയായിരുന്നു.

പിൻതുടർന്ന് ചെന്ന സിദ്ദിക്ക് അഞ്ച് മുക്ക് ജംഗ്ഷനിൽ വച്ചാണ് കുത്തി പരിക്കേൽപിച്ചത്. സംഭവം കണ്ട് തടയാൻ ചെന്നയാൾക്കും പരിക്ക് പറ്റിയിട്ടുണ്ട്. കുണ്ടറ സി.ഐ. ജയകൃഷ്ണന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ABOUT THE AUTHOR

...view details