ശാസ്‌താംകോട്ടയില്‍ ബൈക്ക് യാത്രികനെ മര്‍ദിച്ച കേസിലെ പ്രതി പിടിയില്‍ - defendant arrested by police news
പൊലീസ് പിടിയിലായ ശാസ്താംകോട്ട പൂഞ്ചോലയിൽ ഷാരോണിനെ (27) കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു
ഷാരോൺ
കൊല്ലം: ബൈക്ക് യാത്രികനെ തടഞ്ഞ് നിര്‍ത്തി മര്‍ദിച്ച കേസില്‍ യുവാവ് പിടിയില്‍. ശാസ്താംകോട്ട പൂഞ്ചോലയിൽ ഷാരോൺ(27) ആണ് പിടിയിലായത്. പടിഞ്ഞാറേകല്ലട കണത്താർകുന്നം സ്വദേശി ബിജുകുമാറിനെ മർദ്ദിച്ച കേസിലാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. വ്യക്തി വിരോധമാണ് അക്രമത്തിന്കാരണമെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.