കൊല്ലം: കെട്ടിട നിർമ്മാണ തൊഴിളിയെ അഞ്ചലിലെ ജോലിസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. വെസ്റ്റ് ബംഗാൾ സ്വദേശി ബിബുൻ ബർമണിനെയാണ് (28) മരിച്ച നിലയിൽ കണ്ടെത്തിയത്. അഞ്ചൽ ഇടമുളക്കല്‍ പഞ്ചായത്തിലെ കോട്ടപൊയ്‌ക വാർഡിൽ വീട് നിർമാണത്തിനെത്തിയ ഇയാൾ ഇവിടെ ജോലി ചെയ്ത് താമസിച്ച് വരികയായിരുന്നു. നിർമാണത്തിലിരുന്ന കെട്ടിടത്തോട് ചേർന്ന് താഴ്‌ചയുള്ള പ്രദേശത്ത് തൊഴിലാളിയെ അവശനിലയിൽ കണ്ടെത്തുകയായിരുന്നു.
ബംഗാൾ സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി - ബംഗാൾ സ്വദേശി
കെട്ടിടത്തിൽനിന്ന് വീണതാകാമെന്നാണ് പ്രാഥമിക നിഗമനം.
സഹതൊഴിലാളികൾ ചേർന്ന് അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. കെട്ടിടത്തിൽ നിന്ന് വീണതാകാം എന്നാണ് പൊലീസ് നിഗമനം. പാമ്പുകടിയേറ്റതായും സംശയിക്കുന്നുണ്ട്. പോസ്‌റ്റ്‌മോര്‍ട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് അഞ്ചൽ പൊലീസ് അറിയിച്ചു. മൃതദേഹത്തിലാകമാനം ചതവുകളുണ്ട്. ബിബുൻ ബർമൺ ഒരുമാസത്തിന് മുമ്പാണ് ഇവിടെ ജോലിക്ക് എത്തിയത്. അഞ്ചൽ പൊലീസിന്‍റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ച് മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.