കൊല്ലം :വൃദ്ധനായ ഭർതൃപിതാവിനെ പാരകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച മരുമകൾ പൊലീസ് പിടിയില്‍. മീയണ്ണൂർ കൊട്ടുപാറ റോഡുവിള പുത്തൻവീട് രാജന്‍റെ ഭാര്യ സെലീന പെരേര (39) യെയാണ് കണ്ണനല്ലൂർ പൊലീസ് പിടികൂടിയത്.
പൊടിയന്‍റേയും ഭാര്യയുടെയും പേരിലുള്ള ഇരുപത്തി മൂന്നര സെന്‍റ് വസ്തുവും വീടും മരുമകളുടെ പേരിൽ എഴുതി നൽകണമെന്ന് ആവശ്യപ്പെട്ട് ദീർഘനാളായി വഴക്ക് നടന്നുവരികയായിരുന്നു. വൃദ്ധരായ തങ്ങളെ സംരക്ഷിക്കില്ല എന്നതിനാൽ പൊടിയൻ വസ്തു എഴുതി നൽകാൻ തയ്യാറായില്ല.