കേരളം

kerala

ETV Bharat / state

ലോക ലഹരി വിരുദ്ധ ദിനത്തിൽ കൊല്ലം റൂറൽ പൊലീസിലെ ഡാൻസാഫ് അംഗങ്ങൾക്ക് അഭിനന്ദനം - police

ഉദ്യോഗസ്ഥരായ സബ് ഇൻസ്പെക്ടർ ശിവശങ്കരപിള്ള, എ.എസ്.ഐ മാരായ ആഷിഷ് കോഹൂർ, അജയകുമാർ, രാധാകൃഷ്ണപിള്ള എന്നിവരെയാണ് ഹരിശങ്കർ ഐ.പി.എസ് അഭിനന്ദിച്ചത്

mlm  കൊല്ലം  kollam  ലോക ലഹരി വിരുദ്ധ ദിനം  പൊലീസ്  police  റൂറൽ
ലോക ലഹരി വിരുദ്ധ ദിനത്തിൽ കൊല്ലം റൂറൽ പൊലീസിലെ ഡാൻസാഫ് അംഗങ്ങൾക്ക് അഭിനന്ദനം

By

Published : Jun 26, 2020, 9:33 PM IST

കൊല്ലം : ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് കൊല്ലം റൂറൽ പൊലീസിലെ ഡാൻസാഫ് ടീമംഗങ്ങളെ അഭിനന്ദിച്ചു. ഒരുവർഷത്തിനിടയിൽ നടത്തിയ മികച്ച പ്രവർത്തനങ്ങളെ കൊല്ലം റൂറൽ ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ ഐപിഎസ് അഭിനന്ദിച്ചു. ഉദ്യോഗസ്ഥരായ സബ് ഇൻസ്പെക്ടർ ശിവശങ്കരപിള്ള, എ.എസ്.ഐ മാരായ ആഷിഷ് കോഹൂർ, അജയകുമാർ, രാധാകൃഷ്ണപിള്ള എന്നിവരെയാണ് ഹരിശങ്കർ ഐ.പി.എസ് അഭിനന്ദിച്ചത്. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ കൊല്ലം റൂറൽ ജില്ലയിൽ വിവിധ കേസുകളിലായി 30 കിലോയിലധികം വരുന്ന കഞ്ചാവ് പിടിച്ചെടുത്തതായി എസ്. പി അറിയിച്ചു.

ABOUT THE AUTHOR

...view details