കൊല്ലം:അയല്‍വാസിയെ മര്‍ദിച്ച കേസിലെ പ്രതിയെ പത്തനാപുരം പൊലീസ് അറസ്റ്റ് ചെയ്‌തു. മാങ്കോട് വാഴത്തോട്ടം സ്വദേശി ശ്രീജിത്തിനെയാണ് പൊലീസ് പിടികൂടിയത്. വാഴത്തോട്ടം വലിയ തറയില്‍ മനോഹരനേയും കുടുംബത്തേയുമാണ് ഇയാള്‍ മര്‍ദിച്ചത്.
അയൽവാസിയെ വീട്ടിൽ കയറി മർദിച്ചു; പ്രതി പിടിയിൽ - ഇടുക്കി ക്രൈം വാർത്തകൾ
മൂന്ന് വര്‍ഷം മുമ്പ് കാരംസ് കളിക്കിടെ ഒരാളെ മര്‍ദിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ശ്രീജിത്ത്
അയൽവാസിയെ വീട്ടിൽ കയറി മർദിച്ചു; പ്രതി പിടിയിൽ
വീട്ടില്‍ അതിക്രമിച്ചെത്തിയ ശ്രീജിത്ത് സ്‌ത്രീകളടക്കമുളളവരെ മർദിക്കുകയായിരുന്നു. വീട്ടിലുണ്ടായിരുന്ന ഗ്യഹോപകരങ്ങളും നശിപ്പിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ റൂറല്‍ കണ്‍ട്രോള്‍ റൂം എസ്‌ഐ ഗണേഷ് കുമാറിനെയും പ്രതി ആക്രമിച്ചതായി പത്തനാപുരം സിഐ സുരേഷ് കുമാര്‍ പറഞ്ഞു.
പ്രതിയെ പത്തനാപുരം കോടതിയില്‍ ഹാജരാക്കി റിമാന്‍റ് ചെയ്‌തു. മൂന്ന് വര്‍ഷം മുമ്പ് വാഴപ്പാറ ഉടയൻചിറ സ്വദേശി റെജിയെ കാരംസ് കളിക്കിടെ മര്‍ദിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ശ്രീജിത്ത്.