കേരളം

kerala

ETV Bharat / state

അച്ഛന്‍റെ സ്വപ്നങ്ങൾ മണ്ണടിയട്ടെ: ഇനിയും സർക്കാർ ഒപ്പമുണ്ടെന്ന് പറഞ്ഞ് പറ്റിക്കരുത് - kollam latest news

അച്ഛന്‍റെ വിയോഗത്തിന്‍റെ മുറിവുണങ്ങും മുമ്പേ സ്വപ്നങ്ങൾ ബാക്കിയാക്കി വർക്ക് ഷോപ്പ് പൊളിച്ചുമാറ്റാൻ ഒരുങ്ങുകയാണ് സുഗതന്‍റെ കുടുംബം. ഒപ്പമുണ്ടാകുമെന്ന് പറഞ്ഞ സർക്കാർ വാഗ്‌ദാനത്തില്‍ വിശ്വസിച്ചാണ് ജീവിത മാർഗമെന്ന നിലയില്‍ സുഗതന്‍റെ കുടുംബം സാമ്പത്തിക പ്രതിസന്ധിയിലും വർക്ക് ഷോപ്പ് ആരംഭിച്ചത്. അതാണ് പഞ്ചായത്തിന്‍റെ കടുംപിടിത്തത്തിന് മുന്നില്‍ ഇല്ലാതാകുന്നത്.

cruelty-to-the-exiled-exterior-the-whole-workshop-is-about-to-be-demolished
അച്ഛന്‍റെ സ്വപ്നങ്ങൾ മണ്ണടിയട്ടെ: ഇനിയും സർക്കാർ ഒപ്പമുണ്ടെന്ന് പറഞ്ഞ് പറ്റിക്കരുത്

By

Published : Jul 1, 2020, 5:23 PM IST

Updated : Jul 1, 2020, 5:40 PM IST

കൊല്ലം: രാഷ്ട്രീയപാർട്ടികളുടേയും പഞ്ചായത്തിന്‍റെയും കടുംപിടിത്തത്തിന് മുന്നില്‍ ജീവൻ ബലി നല്‍കി സുഗതൻ ഈ ലോകത്തോട് വിടപറയുമ്പോൾ ശേഷിച്ചത് ജീവിത സ്വപ്നങ്ങൾ മാത്രമായിരുന്നു. പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തി ജീവിത മാർഗമെന്ന നിലയിലാണ് കൊല്ലം വിളക്കുടി സ്വദേശി സുഗതൻ വർക്ക് ഷോപ്പ് ആരംഭിച്ചത്. പക്ഷേ പണം ആവശ്യപ്പെട്ട് വർക്ക് ഷോപ്പിന് മുന്നില്‍ യൂണിയൻ പ്രവർത്തകർ കൊടികുത്തിയപ്പോൾ മറ്റ് നിവൃത്തിയില്ലാതെ സുഗതൻ ആത്മഹത്യ ചെയ്യുകയായിരുന്നു. സുഗതന്‍റെ മരണത്തോടെ വർക്ക് ഷോപ്പ് എന്ന സ്വപ്നം ഉപേക്ഷിച്ച മക്കൾ മുഖ്യമന്ത്രി നൽകിയ ഉറപ്പ് വിശ്വസിച്ചാണ് സാമ്പത്തിക ബാധ്യത സഹിച്ച് വീണ്ടും നിർമാണ പ്രവർത്തനങ്ങളുമായി മുന്നിട്ടിറങ്ങിയത്. എന്നാൽ അച്ഛന്‍റെ വിയോഗത്തിന്‍റെ മുറിവുണങ്ങും മുമ്പേ സ്വപ്നങ്ങൾ ബാക്കിയാക്കി വർക്ക് ഷോപ്പ് പൊളിച്ചുമാറ്റാൻ ഒരുങ്ങുകയാണ് സുഗതന്‍റെ കുടുംബം.

അച്ഛന്‍റെ സ്വപ്നങ്ങൾ മണ്ണടിയട്ടെ: ഇനിയും സർക്കാർ ഒപ്പമുണ്ടെന്ന് പറഞ്ഞ് പറ്റിക്കരുത്

കൊല്ലം- തിരുമംഗലം ദേശീയ പാതയിൽ ഇളമ്പൽ പൈനാപ്പിൾ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന വർക്ക്‌ ഷോപ്പിന് ലൈസൻസ് നൽകാനാവില്ലെന്നും ഉടൻ പൊളിച്ചു മാറ്റണമെന്നും വിളക്കുടി പഞ്ചായത്ത് നിർദേശം നൽകിയിരിക്കുകയാണ്. ലൈസൻസ് നൽകുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് നടക്കാതായതോടെ എട്ട് ലക്ഷത്തിലധികം രൂപ ചിലവഴിച്ച് നിർമിച്ച വർക്ക് ഷോപ്പാണ് സുഗതന്‍റെ മക്കളായ സുജിത്തും സുനിലും പൊളിക്കാൻ ഒരുങ്ങുന്നത്. ആറു മാസത്തേക്കുള്ള വസ്തുവിന്‍റെ കരമായ 9700 രൂപ പഞ്ചായത്ത് ഓഫീസിൽ അടച്ചശേഷമാണ് വൈദ്യുതിക്ക് ആവശ്യമായ കെട്ടിട നമ്പർ നൽകിയത്. നികുതി ഇനത്തിൽ നൽകാനുള്ള 20000 ത്തില്‍ അധികം രൂപ അടച്ച് വർക്ക് ഷോപ്പിന്‍റെ പ്രവർത്തനം ഉടൻ തന്നെ നിർത്തണമെന്നാണ് പഞ്ചായത്ത് നല്‍കിയ നിർദ്ദേശം. ഒപ്പമുണ്ടാകുമെന്ന് പറഞ്ഞ സർക്കാർ വാഗ്‌ദാനത്തില്‍ വിശ്വസിച്ചാണ് ജീവിത മാർഗമെന്ന നിലയില്‍ സുഗതന്‍റെ കുടുംബം സാമ്പത്തിക പ്രതിസന്ധിയിലും വർക്ക് ഷോപ്പ് ആരംഭിച്ചത്. അതാണ് പഞ്ചായത്തിന്‍റെ കടുംപിടിത്തത്തിന് മുന്നില്‍ ഇല്ലാതാകുന്നത്.

Last Updated : Jul 1, 2020, 5:40 PM IST

ABOUT THE AUTHOR

...view details