പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ ക്രൗഡ് ഫണ്ടിങ്സംവിധാനവുമായി കൊല്ലത്തെയുഡിഎഫ് സ്ഥാനാർഥി എൻ.കെ പ്രേമചന്ദ്രൻ. സ്ഥാനാർഥിക്ക് സംഭാവന നൽകാൻ ആഗ്രഹിക്കുന്നവർക്കായി ഓൺലൈൻ വഴിയാണ് ക്രൗഡ് ഫണ്ടിങ്സംവിധാനം ആരംഭിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ആദ്യമായി ഇത്തരമൊരു സംവിധാനം നടപ്പിലാക്കിയ സ്ഥാനാർഥി എന്ന ക്രെഡിറ്റും ഇനി പ്രേമചന്ദ്രന് സ്വന്തം.
ക്രൗഡ് ഫണ്ടിങ്ങ് സംവിധാനവുമായി എന്‍.കെ. പ്രേമചന്ദ്രന്‍ - kollam
സംസ്ഥാനത്ത് ആദ്യമായി ഇത്തരമൊരു സംവിധാനം നടപ്പിലാക്കിയ സ്ഥനാര്‍ഥിയായി എന്‍.കെ. പ്രേമചന്ദ്രന്.
തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായതോടെ സമൂഹത്തിന്‍റെ വിവിധ മേഖലയിലുള്ളവർ സംഭാവന നൽകാൻ താൽപര്യം പ്രകടിപ്പിച്ചതിന്‍റെഅടിസ്ഥാനത്തിലാണ് കൊല്ലം യുഡിഎഫ് സ്ഥാനാർഥി എൻ.കെ പ്രമചന്ദ്രൻ ക്രൗഡ് ഫണ്ടിങ്സംവിധാനം ഏർപ്പെടുത്തിയത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ മാർഗ നിർദേശങ്ങൾ പാലിച്ച് എസ്ബിഐ അക്കൗണ്ട്വഴിയാണ് പുതിയ രീതി നടപ്പാക്കുന്നത്.
സംഭവനയായി സ്വീകരിക്കുന്ന ഓരോ രൂപയ്ക്കും കൃത്യമായ കണക്ക് ഉണ്ടായിരിക്കുമെന്നതാണ് ഈ സംവിധാനത്തിന്‍റെ പ്രധാന സവിശേഷത. ഓൺലൈൻ സംവിധാനത്തിലൂടെയുള്ള ആദ്യ സംഭാവന മുതിർന്ന കോൺഗ്രസ് നേതാവ് കടവൂർ ശിവദാസനിൽ നിന്നും പ്രേമചന്ദ്രൻ സ്വീകരിച്ചു. തെരഞ്ഞെടുപ്പ് ചിലവ്സുതാര്യമാക്കുന്നതിന്‍റെ ഭാഗമായിട്ടാണ് ക്രൗഡ് ഫണ്ടിങ്ഏർപ്പെടുത്തിയതെന്ന് യുഡിഎഫ് ജില്ലാ നേതൃത്വം വ്യക്തമാക്കി.